Sunday, September 8, 2024

HomeAmericaകൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9-ന്

കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9-ന്

spot_img
spot_img

സിജോയ് പറപ്പള്ളിൽ

ബാൾട്ടിമോർ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ ഒന്‍പതിന് സംഘടിപ്പിക്കുന്നു. എല്ലിക്കോട്ട് സിറ്റിയിലെ ഓള്‍ഡ് അനാപോളിസ് റോഡിലെ ഹവാര്‍ഡ് ഹൈസ്‌ക്കൂളിലെ (MD 21043) ഓണാഘോഷ പരിപാടിയില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമേല്‍, വിഷ്ണുകുമാര്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിഷ്‌ണുകുമാര്‍ ഈശ്വരന്‍ നമ്പൂതിരി ഓണാശംസകള്‍ നല്കും.

രാവിലെ പതിനൊന്നര മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ് കേരളശൈലിയിലുള്ള വിഭവസമൃദ്ധമായ സദ്യ. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിനോദപരിപാടികള്‍. പ്രമുഖ ചില്‍ഡ്രന്‍സ് എന്റര്‍ടെയ്‌നര്‍ ജെസ്റ്റര്‍ ജെറി കുട്ടികള്‍ക്കായി ജാലവിദ്യകളും തമാശകളും ഗെയിമുകളും അവതരിപ്പിക്കും. ഓണാഘോഷ പരിപാടിയില്‍ പ്രശസ്ത മലയാള പിന്നണിഗായകന്‍ ഫ്രാങ്കോ സൈമണ്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

ബാള്‍ട്ടിമോറിലെ വിവിധ മതസംഘടനകളുടെ നേതാക്കളെ ഓണാഘോഷ പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് വിജോയ് പട്ടമടി, സെക്രട്ടറി ലെന്‍ജി ജേക്കബ് എന്നിവര്‍ അറിയിച്ചു. ഫാ. ലാബി ജോര്‍ജ് പനക്കമറ്റം, ഫാ. ബെന്നി തടത്തില്‍ ജോസ്, ഫാ. വില്‍സണ്‍ ആന്റണി, ഫാ. ടോബിന്‍ പി. മാത്യു, ഫാ. ഷിറില്‍ മത്തായി, ഫാ. ഷെറിന്‍ ടോം മാത്യൂസ്, റഹ്‌മാന്‍ കടാബി, ഫാ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. അഭിലാഷ് ഏലിയാസ് എന്നിവര്‍ ഓണാഘോഷ പരിപാടികളില്‍ അതിഥികളായെത്തും.

ഓണാഘോഷ വേദിയില്‍ തനിമയാര്‍ന്ന കേരളവിഭവങ്ങള്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഡിജിറ്റല്‍ വാളില്‍ പരിപാടികള്‍ പ്രദര്‍ശിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments