ജിജി ടോം
ന്യൂയോർക്ക്: ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂയോർക്ക് ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 11 മണിമുതൽ ഓറഞ്ചു ബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
സത്യവും നീതിയും ആത്യന്തികമായി നിലനിൽക്കുമെന്ന ഉറപ്പിന്റെയും നന്മ തിൻമ്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റെയും ഉത്സവമായ ഓണം തികഞ്ഞ പ്രതിക്ഷകളോടും ആത്‌മവിശ്വാസത്തോടും കൂടിയാണ് ഈ വർഷവും കൊണ്ടാടുന്നത്.
നാൽപ്പതിൽ അധികം വർഷത്തെ ചരിത്രമുള്ള റോക്‌ലാൻണ്ടിലെ ആദ്യ മലയാളീ സംഘടനയായ ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം എന്നും ഒരു ഉത്സവമാക്കിമാറ്റാൻ സംഘടകർ പരമാവധി ശ്രമിക്കാറുണ്ട്. വിഭവ സമ്മർദമായ ഓണസദ്യക്ക് ശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു മാവേലി മന്നനെ എതിരേൽക്കുന്നത് മുതൽ തിരുവാതിരയും മറ്റു ഓണത്തിന്റേതായ വിവിധ കലാ പരിപാടികളും കോർത്തിണക്കിയാണ് ഈ ഓണാഘോഷം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്ന ഈ ഓണം പങ്കെടുക്കുന്നവർക്ക് നവ്യ അനുഭവമായി മാറും.
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ അഥിതിയായും പ്രമുഖ സാഹിത്യ കാരനായ സന്തോഷ് പാലാ ഓണം മെസ്സേജ് നൽകുന്നതുമാണ് . സമുഖ്യ , സാമുദായിക തലങ്ങളിലെ പ്രമുഖരും ട്രൈസ്റ്റേറ്റ് ഏരിയായിൽ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ നിറ സാനിദ്യവും ആഘോഷങ്ങൾക്ക് മറ്റു കൂട്ടും .
ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജി പോത്തൻ , സെക്രട്ടറി ടോം നൈനാൻ , ട്രഷർ വിശ്വനാഥൻ കുഞ്ഞുപിള്ളെ എന്നിവർ അറിയിച്ചു.
ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു . ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുക്കുട്ടി താഴെ പറയുന്നതിൽ ആരെയെങ്കിലും അറിയിക്കണമെന്ന് അപേക്ഷിക്കുന്നതായി പ്രസിഡന്റ് സജി പോത്തൻ (845-642-9161) , സെക്രട്ടറി ടോം നൈനാൻ (845-709-3791), ട്രഷർ വിശ്വനാഥൻ കുഞ്ഞുപിള്ളെ ( 914-804-1680) കോഡിനേറ്റർ മാരും ട്രസ്റ്റീ ബോർഡ് അംഗങ്ങളുമായ ഫിലിപ്പീസു ഫിലിപ്പ് (845-642-2060) പോൾ കറുകപ്പള്ളിൽ (845-553- 5671 ) അജി കളീക്കൽ (914-552-5328) എന്നിവർ അറിയിച്ചു.