Sunday, June 1, 2025

HomeAmericaപാരിസ് ഒളിംപിക്സ്: നൂറ് മെഡൽ കടന്ന് അമേരിക്ക ഒന്നാമത് തുടരുന്നു

പാരിസ് ഒളിംപിക്സ്: നൂറ് മെഡൽ കടന്ന് അമേരിക്ക ഒന്നാമത് തുടരുന്നു

spot_img
spot_img

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതായി തുടരുന്നു. ഒളിംപിക്‌സിന്റെ പതിനാലാം ദിനത്തില്‍ അമേരിക്കയുടെ മെഡല്‍ നേട്ടം നൂറ് കടന്നു. ഇന്ത്യ 64ാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്.

പതിനാലാം ദിവസം പിന്നിടുമ്പോൾ 30 സ്വര്‍ണവും 38 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ അമേരിക്കയുടെ മെഡല്‍ നേട്ടം 103 ആയി. ചൈന 28 സ്വര്‍ണവും 25 വെള്ളിയും 19 വെങ്കലവുമായി 72 മെഡലുകള്‍ നേടി. 18 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

ആതിഥേയായ ഫ്രാന്‍സ് 14 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമടക്കം 54 മെഡലുകളുമായി നാലാം സ്ഥാനത്തും13 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 51 മെഡലുകളുമായി ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. പുരുഷ ഹോക്കിയില്‍ വെങ്കലവും ജാവനിലില്‍ നേടിയ വെങ്കലവും ഉള്‍പ്പടെ ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 64ാം സ്ഥാനത്താണ്.

ടോക്കിയോ ഒളിംപ്കസില്‍ 39 സ്വര്‍ണം ഉള്‍പ്പടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. ഒരു സ്വര്‍ണം ഉള്‍പ്പടെ ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ 47ാം സ്ഥാനത്തായിരുന്നു.

പുരുഷന്‍മാരുടെ 57 കിലോ ഗുസ്തിയില്‍ ഇന്ത്യന്‍ താരം അമന്‍ ഷെഹ് രാവത്ത് വെങ്കലം നേടി. പ്യൂര്‍ട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസായിരുന്നു എതിരാളി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments