പുന്റകാന: മിസ് ഫോമാ ആയി വെസ്റ്റേൺ റീജിയനിൽ നിന്നുള്ള റിയാനാ ഡാനിഷും റണ്ണർ അപ്പായി ഡാലസിൽ നിന്നുള്ള അനബെൽ തോമസും കിരീടമണിഞ്ഞു.
ഫോമായിൽ കലാരംഗത്തെ മികവിന്റെ പര്യായമാണ് എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ റിയാന ഡാനിഷ്, കഴിഞ്ഞ രണ്ടു കൺവഷനിലും കലാതിലകം ആയിരുന്നു. ഇത്തവണ കാറ്റഗറിയിൽ കലാതിലകം. മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കാലിഫോർണിയയിൽ (മങ്ക) എട്ട് വർഷമായി കലാതിലകമാണ്.
കഴിഞ്ഞ തവണ മലയാളി മന്നൻ ഇൻസ്റ്റാൾ തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അയർക്കുന്നം സ്വദേശി ഡാനിഷ് തോമസിന്റെ പുത്രിയാണ് റിയാന. കാലിഫോർണിയയിൽ ആമസോണിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുമ്പോഴും കലാരംഗത്ത് ഡാനിഷ് സജീവമാണ്. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർ ആണ് ഡാനിഷ്, മൈക്രോസോഫ്റ്റിൽ ഐ.ടി വിദഗ്ധ ഷെറിൻ ആണ് ഭാര്യ.
ക