ഡോ. മാത്യു ജോയിസ്
ലണ്ടൻ: ഡോ റോയ്സ് മല്ലശ്ശേരിക്ക് വൈ എം സി എ ലണ്ടൻ ഇന്ത്യൻ സ്റ്റുഡന്റസ് സെന്റർ അക്കാഡമിക് എക്സ്ലെൻസ് പുരസ്‌കാരം നൽകി. ഐ എസ് എച് ഡയറക്ടർ എന്ന നിലയിലുള്ള പ്രവർത്തനവും മലയാളം ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച മോട്ടിവേഷൻ ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്.
ഡോ റോയ്സ് മല്ലശ്ശേരി രചിച്ച “ഹയർ ഫാർദർ ബെറ്റർ : ഓൺ ദി വിങ്സ് ഓഫ് ക്രൈസിസ് ” എന്ന പുസ്തകം വൈ എം സി എ ദേശീയ പ്രസിഡന്റും ഐ എസ് എച് ചെയര്മാനുമായ ഡോ വിൻസെന്റ് ജോർജ് പ്രകാശനം ചെയ്തു.
ലണ്ടൻ ഐ എസ് എച്ചിൽ നടന്ന സമ്മേളനത്തിൽ ഐ എസ് എച് ജനറൽ സെക്രട്ടറി സാം റോബർട്ട്, ദേശീയ വൈസ് പ്രസിഡന്റ് നോയൽ അമ്മേണ്ണ, റിട്ട ജസ്റ്റിസ് ജെ ബികോശി എന്നിവർ പ്രസംഗിച്ചു. ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.