പി.പി. ചെറിയാന്‍
ഡാലസ്: ഡാലസ് കൗണ്ടിയില്‍ ജനുവരി പകുതിക്കു ശേഷം ആദ്യമായി ഏകദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. വ്യാഴാഴ്ച ഡാലസ് കൗണ്ടിയില്‍ 2505 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ജൂണ്‍ മാസത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ്. ഒറ്റദിവസം 2505 ആയി ഉയര്‍ന്നിരിക്കുന്നത്. ഓരോ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.
കോവിഡ്സ്ഥിരീകരണവും ആശുപത്രി പ്രവേശനവും ദിവസവും വര്‍ധിക്കുമ്പോള്‍, നമ്മള്‍ രോഗം വ്യാപനം തടയേണ്ടിയിരിക്കുന്നു. മാസ്ക് ധരിക്കുകയും, സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം കൗണ്ടി ജഡ്ജി ജങ്കിന്‍സ് പറഞ്ഞു.
ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കെ ഈ ആഴ്ച അലസാനം ആരംഭിക്കുന്ന ലേബര്‍ ഡെ അവധി ആഘോഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് ജഡ്ജി അഭ്യര്‍ഥിച്ചു. കൗണ്ടിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4354 ആണ്.