Thursday, December 26, 2024

HomeAmericaചിക്കാഗോ സഹിത്യവേദി സെപ്റ്റംബര്‍ പത്തിന്

ചിക്കാഗോ സഹിത്യവേദി സെപ്റ്റംബര്‍ പത്തിന്

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബര്‍ പത്തിന് വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30-നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. “പ്രൊഫ. കെ.വി. മധുസൂദനന്‍ നായരുടെ കവിതകളിലൂടെ’ എന്ന വിഷയത്തില്‍ സാഹിത്യവേദി അംഗം പ്രമോദ് (മില്‍വാക്കി, വിസ്‌കോണ്‍സിന്‍) സംസാരിക്കുന്നു. എല്ലാ സാഹിത്യ സ്‌നേഹികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)

ഓഗസ്റ്റ് മാസ സാഹിത്യവേദിയില്‍ ‘കമലാ ദാസിന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് കവിതകളിലൂടെ ഒരു യാത്ര’ എന്ന വിഷയത്തെ അധികരിച്ച് ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവ കവയിത്രി ആര്‍ദ്ര മാനസി അവതരിപ്പിച്ച പ്രബന്ധം വളരെ ആസ്വാദ്യകരമായിരുന്നു. യോഗത്തില്‍ ഉമാ രാജാ അധ്യക്ഷത വഹിച്ചു. നാരായണന്‍ നായര്‍ കൃതജ്ഞത അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), പ്രസന്നന്‍ പിള്ള (630 935 2990), ജോണ്‍ ഇലക്കാട്ട് (773 282 4955).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments