പി പി ചെറിയാന്‍
ഇര്‍വിംഗ്(ഡാളസ്) : ഇര്‍വിംഗ് ഡി.എഫ് .ഡബ്ലിയൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും , 2021 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സെപ്തംബര്‍ 6 ഞായറാഴ്ച ഇര്‍വിംഗ് പസന്റ് റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടത്തപ്പെട്ടു .
പ്രസിഡന്റ് ജെയിംസ് ചെംപ അദ്ധ്യക്ഷത വഹിച്ചു . ഹര്‍ഷ ഉമാ ഹരിദാസ് എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു. പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു .
2020 2021 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍ക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്ലി കെറ്റ്‌നര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു .
തുടര്‍ന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍ തേജി റിനയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു . രാജാ കറ്റാഡി (പ്രസിഡന്റ്), മാനു ജില്‍സന്‍ (വൈസ് പ്രസിഡന്റ്), അന്‍ജു ബിജിലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറര്‍), സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ (അംഗത്വം), സത്യന്‍ കല്യാണ്‍ ദുര്‍ഗ് (ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍),
ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍ പേഴ്‌സണ്‍), ജോജോ പോള്‍ (മാര്‍ക്കറ്റിങ്),ഹരിദാസ് തങ്കപ്പന്‍ (യൂത്ത് ആന്‍ഡ് കള്‍ച്ചറല്‍), എന്നിവരാണ് പുതിയ ഭാരവാഹികള്‍ . ലിയോ പ്രസിഡന്റായി റേച്ചല്‍ ജോസ്, എമാ എബ്രഹാം (വൈസ് പ്രസിഡന്റ്) പോള്‍ ബിജിലി (സെക്രട്ടറി), പ്രണവ് ജോസഫ് (ട്രഷറര്‍), ആന്റോ തോമസ് (അഡൈ്വസര്‍) ഇന്നുവരെയും തിരഞ്ഞെടുത്തു . സെല്‍വിന്‍ സ്റ്റാന്‍ലി, ഹരിദാസ് തങ്കപ്പന്‍, ജോസു, റേച്ചല്‍, എമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു സെക്രട്ടറി അന്‍ജു ബിജിലി നന്ദി പ്രകടിപ്പിച്ചു.