Sunday, September 8, 2024

HomeAmericaഡിട്രോയിറ്റ് സെന്റ് .മേരീസ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെന്റ് .മേരീസ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

spot_img
spot_img

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ)

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍വി .കുര്‍ബ്ബാന അര്‍പ്പിച്ചു .

ആഗസ്‌ററ് 13 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു പ്രെസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ്ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ നിര്‍വഹിച്ചു.

വി . കുര്‍ബ്ബാനയ്ക്ക് ഫാ .ബിജു ചൂരപ്പാടത്ത്ഛഎങ ഇഅജ മുഖ്യ കാര്‍മികത്വം വഹിച്ചു റെവ .ഫാ .ജോസഫ് ജെമി പുതുശ്ശേരില്‍ സഹ കാര്‍മ്മികത്വം വഹിച്ചു .

ആഗസ്‌ററ് 14 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു ,ലദീഞ്ഞു , വി . കുര്‍ബ്ബാനയ്ക്ക് റെവ . ഫാ . പോള്‍ ചാലിശ്ശേരിമുഖ്യ കാര്‍മികത്വം വഹിച്ചു. റെവ .ഫാ . ഡിജന്‍ മൈക്കിള്‍ ഛഎങ ഇഅജ (തിരുനാള്‍ സന്ദേശം ) റവ .ഫാ .ജോര്‍ജ്പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

ദൈവാലയത്തിനു ചുറ്റും നടത്തിയപ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയുംസ്‌നേഹവിരുന്നും ഉണ്ടായിരുന്നു .

ആഗസ്‌ററ് 15 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചുവി . കുര്‍ബ്ബാനയ്ക്ക് റെവ .ഫാ .ബോബന്‍ വട്ടംപുറത്തു മുഖ്യ കാര്‍മ്മികത്വം വഹിച്ചു റെവ .ഫാ .ജോയി ചക്കിയാന്‍, റെവ .ഫാ . ഡിജന്‍ മൈക്കിള്‍ , റെവ ഫാ ബിനോയി നെടുംപറമ്പില്‍ (തിരുനാള്‍ സന്ദേശം ) റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . സെ .മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി .

തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു . ഇടവക വികാരി റെവ .ഫാ.ജോസെഫ് ജെമി പുതുശേരില്‍ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ് വലിയപറമ്പില്‍ എന്നിവരൊപ്പംപാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തി മാരായ ജോസ് & മിനി കോട്ടൂര്‍ ,അലക്‌സ് & ഷാന്റി കോട്ടൂര്‍ , സാബു & ജൂഡി കോട്ടൂര്‍അനേകംഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടുംനടത്താന്‍ സാധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments