Friday, June 7, 2024

HomeAmericaകൂദാശയുടെ നിറവില്‍ അറ്റ്‌ലാന്റാ സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയം

കൂദാശയുടെ നിറവില്‍ അറ്റ്‌ലാന്റാ സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയം

spot_img
spot_img

ജോര്‍ജ് കറുത്തേടത്ത്

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട അറ്റ്‌ലാന്റാ സെന്റ് മേരീസ് ദേവാലയത്തിന്റെ സമര്‍പ്പണ കൂദാശ കര്‍മ്മം 2021 സെപ്റ്റംബര്‍ മാസം 11, 12(ശനി, ഞായര്‍) തീയ്യതികളിലായി ഭദ്രാസന മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍ കീഴില്‍ ദീര്‍ഘകാലമായി 3 വ്യത്യസ്ത ഇടവകകളിലായി പ്രവര്‍ത്തിച്ചിരുന്ന അറ്റ്‌ലാന്റയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍, യഥാര്‍ത്ഥ െ്രെകസ്തവ സാക്ഷ്യം ഉള്‍ക്കൊണ്ട്, പരസ്പരം യോജിപ്പോടും, ഒത്തൊരുമയോടും കൂടെ ഒറ്റ ദേവാലയമായി പ്രവര്‍ത്തിക്കണമെന്ന തങ്ങളുടെ ചിരകാല അഭിലാക്ഷം സാക്ഷാത്ക്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്.

വിശ്വാസികളുടെ തീഷ്ണമായ പരിശ്രമത്തിന്റെയും, അദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശികളായ ബഹു. വൈദീകരുടെ ഉപദേശത്തിന്റേയും, ഭദ്രാസന മെത്രാപോലീത്തായുടെ ദീര്‍ഘ വീക്ഷണത്തിന്റേയും പരിണിത ഫലമാണ് പരിശുദ്ധ ദീര്‍ഘ വീക്ഷണത്തിന്റെയും പരിണിത ഫലമാണ് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമാകുന്ന ഈ വി.ദേവാലയം.

ഇടവകയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ അനുഗ്രഹീത ചടങ്ങിന് ഇടവക വികാരി വന്ദ്യ ബോബി ജോസഫ് കോര്‍എപ്പിസ്‌ക്കോപ്പ, ബഹുമാനപ്പെട്ട മറ്റു വൈദീക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

വിശ്വാസികള്‍ക്ക് വി.ആരാധനയില്‍ വളരെ സൗകര്യപ്രദമായ രീതിയില്‍ പങ്കുചേരുവാന്‍ പര്യാപ്തമായ വിധത്തില്‍ ഗവ്‌നേറ്റ് കൗണ്ടിയിലെ നോര്‍ ക്രോസ്സ് സിറ്റിയുടെ മദ്ധ്യഭാഗത്തായി, ക85 നോട് ചേര്‍ന്ന് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് 12000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന് ഒന്നര മില്യന്‍ ഡോളറോളം ചിലവായി.

മൂന്നില്‍ പരം വിശ്വാസികള്‍ക്ക് ഒരുമിച്ച് വി.ആരാധനയില്‍ പങ്കുചേരുവാന്‍ സാധിക്കുന്നതായ ദേവാലയം അതിനോടനുബന്ധിച്ചുള്ള വിശാലമായ ഹാള്‍, ഓഫീസ് മുറികള്‍, സണ്ടേ സ്ക്കൂള്‍ ക്ലാസ്സു മുറികള്‍ എന്നിവയും, അറുപത്തിയഞ്ചില്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

ആശ്രിതര്‍ക്ക് ആശ്രയമേകുന്ന പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പ്രധാന ത്രോണോസ് സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തിന്റെ മറ്റു ത്രോണോസുകളില്‍ ഒന്ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെയും, മറ്റു ത്രോണോസ്, പരിശുദ്ധ പരിമല തിരുമേനിയുടെയും, എല്‍ദൊ മോര്‍ ബസ്സേലിയോസ് ബാവായുടെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്നുവെന്നത് അനുഗ്രഹകരമായ അനുഭവം പ്രദാനം ചെയ്യുന്നവയാണ്.

തലമുറകളായി തങ്ങള്‍ കാത്തു പരിപാലിച്ചുവരുന്ന വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിനും, അത് വരും തലമുറക്ക് കൈമാറുന്നതിനുമായി 1986 ല്‍ അറ്റഅലാന്റയിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു ചെറു സമൂഹം തുടക്കം കുറിച്ച ദേവാലയം ഇന്ന് അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി അറുപതോളം വരുന്ന കുടുംബങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ തക്ക പരിപാവനമായ ഒരു അഭയ കേസുമായി വളരുവാന്‍ ഇടയായത് അംഗങ്ങളുടെ പരസ്പര കൂട്ടായ്മയും ആശ്രാന്തപരിശ്രവും, നിരന്തര പ്രാര്‍ത്ഥനയും കൊണ്ടുമാത്രമാണെന്നുള്ളത് വസ്തുതയാണ്.

അതിനായി നേതൃത്വം നല്‍കിയ വന്ദ്യ ജോസഫ്.സി.ജോസഫ് കോര്‍എപ്പിസ്‌ക്കോപ്പാ, വന്ദ്യ ബോബി ജോസഫ്, കോര്‍ എപ്പിസ്‌ക്കോപ്പാ, 20192021 കാലഘട്ടങ്ങളില്‍ പള്ളി ട്രസ്റ്റിമാരായിരുന്ന അബി ഐപ്പ്, സിനു വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് കുര്യന്‍, സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ച ജേക്കബ് വര്‍ഗീസ്, ജോര്‍ജ് മേലേത്ത്, ലോണാ ബാബു, മറ്റു കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.

സെപ്റ്റംബര്‍ 11ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപോലീത്തക്ക് സ്വീകരണവും, അതേ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം, അഭിവന്ദ്യ മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കൂദാശ കര്‍മ്മവും നടക്കും. അത്താഴ വിരുന്നോടെ അന്നത്തെ പ്രോഗ്രാം സമാപിക്കും.

12ാം തീയതി (ഞായറാഴ്ച) രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും, തുടര്‍ന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂ്ന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും.
വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ വന്ദ്യ വൈദീകരെ കൂടാതെ ഒട്ടനവധി വിശ്വാസികളും പങ്കുചേരും.

തികച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെ നടത്തപ്പെടുന്ന ചടങ്ങുകളില്‍ നേരിട്ടോ,, പരിമിതമായ ഇന്നത്തെ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ വഴിയായി ക്രമീകരിച്ചിരിക്കുന്ന തത്സമയ സംപ്രേക്ഷണത്തിലൂടെയോ, പങ്കുചേര്‍ന്ന്, ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ വിശ്വാസികളേവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അഥിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

zoom meeting
SMMSOC Atlanta is inviting you to a scheduled zoom meeting.
Topic: St.Mary’s Atlanta koodasha-Day 1 and 2

Join Zoom Meeting
httsp://us02web,zoom.us//87665741177pwd=zktjrelotmNsOU93Y2dUUFBld2zwZz09
Meeting ID: 876 6574 1177
Passcode: 595084

One tap mobile
+13126266799, 87665741177#US(Chicago)
+16465588656, 87665741177#US(NewYork)

Facebook Live
https://www.facebook.com/stmarysatlanta/live videos/

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments