Saturday, February 22, 2025

HomeAmericaപ്രശ്നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മാറണം: പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

പ്രശ്നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മാറണം: പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

spot_img
spot_img

പി പി ചെറിയാന്‍

ചിക്കാഗോ : പ്രശ്ന സങ്കീര്‍ണമായ ചുറ്റുപാടുകളിലും സമൂഹത്തിലും ജീവിക്കുമ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുടെയോ പ്രശ്നങ്ങളുടെയോ ഭാഗമായി മാറുകയല്ല മറിച്ച് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നാം മാറണമെന്ന് ദൈവവചന പണ്ഡിതനും സുവിശേഷകനുമായ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ ഉദ്‌ബോധിപ്പിച്ചു

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ സെപ്തംബര്‍ 14 ചൊവ്വാഴ്ച വൈകീട്ട് സംഘടിപ്പിച്ച മീറ്ററിംഗില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്റ്റീഫന്‍സണ്‍ .

മഹാകഷ്ടതയിലും അപമാനത്തിലും കഴിയേണ്ടി വന്ന യെഹൂദാ ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നെഹമ്യാവെ സമീപിച്ചപ്പോള്‍ ദുഖിതനും നിരാശനായി അവരുടെ പ്രശ്നങ്ങളുടെ ഭാഗമായി മാറാതെ , പ്രശ്നപരിഹാരത്തിനായി ദൈവസന്നിധിയില്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് നെഹമ്യാവു ചെയ്തത് .

നാം അധിവസിക്കുന്ന ചുറ്റുപാടുകളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്ന വരുമ്പോള്‍ നാം സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി . പ്രശ്നങ്ങള്‍ ഊതിപെരുപ്പിക്കുകയല്ല അതിനെ പരിഹരിക്കുന്നവരായി തീരുമ്പോഴാണ് നാം ദൈവസന്നിധിയില്‍ വിലയുള്ളവരായി തീരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .

ലളിത ലത്തര (ചിക്കാഗോ)യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു . ജോര്‍ജ് മാത്യു (ബാബു) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു , തുടര്‍ന്ന് തോമസ് മാത്യു (രാജന്‍) ഗാനം ആലപിച്ചു . ഐ.പി.എല്‍ കോഡിനേറ്റര്‍ മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് സാമുവല്‍ തോമസ് (ബാള്‍ട്ടിമൂര്‍) നേതൃത്വം നല്‍കി . ഐ.പി.എല്‍ കോഡിനേറ്ററായ റ്റി.എ മാത്യു (ഹൂസ്റ്റണ്‍) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രെയര്‍ ലൈനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി . റവ. ഡോ. ജെയിംസ് ജേക്കബിന്റെ പ്രാര്‍ഥനക്കും ആശിര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു . ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍) ടെക്നിക്കല്‍ സപ്പോര്‍ട്ടറായിരുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments