Wednesday, July 17, 2024

HomeAmericaറവ. ഡോ. സജി മുക്കൂട്ടിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്

റവ. ഡോ. സജി മുക്കൂട്ടിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ മലങ്കര സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക് നിയുക്തനായ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് ഒക്ടോബര്‍ 1 ന് യു.എസ്.എ. യിലെ ഡയറക്ടര്‍ ഓഫ് സീറോമലങ്കര കാത്തലിക് മിഷന്‍സ് ആയി ചാര്‍ജെടുക്കും.

ഇടവകവികാരി എന്ന പ്രാദേശികതലത്തില്‍ നിന്നും അമേരിക്കമുഴുവന്‍ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലന ശുശ്രൂഷയുടെ ദേശീയ തലത്തിലേക്കാണ് മൂന്നുപതിറ്റാണ്ടു വൈദികനായി സ്തുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സജി അച്ചന്‍ പ്രവേശിക്കുന്നത്. വികസനത്തിന്റെ പാതയിലേക്ക് കുതിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അമേരിക്കയിലെ മലങ്കരഎപ്പാര്‍ക്കിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളിലും, നഗരങ്ങളിലുമായി മലങ്കര വൈദികരുടെ കൗദാശികസേവനം ലഭ്യമല്ലാതെ ജീവിക്കുന്ന സഭാമക്കളെ ഒരുമിപ്പിച്ച് പുതിയ മിഷനുകളും, ഇടവകകളും രൂപീകരിക്കുക എന്നതാണ് സജി അച്ചന്റെ പുതിയ ദൗത്യം.

2014 ആഗസ്റ്റ് മുതല്‍ ഇടവകവികാരി എന്ന നിലയിലുള്ള നിസ്തുല സേവനത്തിനു ശേഷം പുതിയ ശുശ്രൂഷാ നിര്‍വഹണത്തിനായി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചന് സെ. ജൂഡ് ഇടവകാസമൂഹം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച ബെന്‍സേലത്തുള്ള സെ. ജൂഡ് സീറോ മലങ്കരപള്ളിയില്‍ സീറോമലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്ക- കാനഡാ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനായും, റവ. ഡോ. സജി മുക്കൂട്ട് സഹകാര്‍മ്മികനായും ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഗായകസംഘത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച അനുമോദനയാത്രയയപ്പ് സമ്മേളനത്തില്‍ അഭിവന്ദ്യ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷതവഹിച്ച് മുഖ്യപ്രഭാഷണം നടത്തി.

വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹക്കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് മുന്‍ പ്രസിഡന്റ് ജോസ് മാളേയ്ക്കല്‍ പുതിയ സ്ഥാനലബ്ധിയില്‍ സജി അച്ചനെ അനുമോദികകുകയും, വിജയാശംസകള്‍ നേരുകയും ചെയ്തു. ഇടവകയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന മാതൃസംഘത്തിനുവേണ്ടി പ്രിന്‍സി തോമസും, മതബോധനസ്കൂള്‍/ എം. സി. സി. എല്‍ എന്നിവയുടെ പ്രതിനിധിമാരായി ജോര്‍ജ് സൈമണ്‍, സേത്ത് ജേക്കബ്, യുവജനതയ്ക്കുവേണ്ടി സാറാ ജോണ്‍, തെരേസാ സൈമണ്‍ എന്നിവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇടവകകൂട്ടായ്മയുടെ പ്രതിനിധിയായി തോമസ് (സജീവ്) ശങ്കരത്തില്‍ അനുമോദനങ്ങളും, നാളിതുവരെ ഇടവകക്കായി ചെയ്ത സേവനങ്ങള്‍ക്കുള്ള നന്ദിയും അറിയിച്ചു. വൈദികരുടെ സേവനങ്ങളെയും, ശുശ്രൂഷകളെയും പ്രകീര്‍ത്തിച്ചുകൊണ്ട് അഗസ്റ്റിന്‍ ജോസഫ് അവതരിപ്പിച്ച ആശംസാഗാനവും, സജി അച്ചന്റെ സേവനങ്ങള്‍ക്ക് നന്ദിയും, പുതിയ മിനിസ്ട്രിക്ക് പ്രാര്‍ത്ഥനാശംസകളും നേര്‍ന്നുകൊണ്ടുള്ള അമ്മമാരുടെ മംഗളഗാനവും ഹൃദ്യമായിരുന്നു. മാതൃസംഘവും, മതബോധന സ്കൂള്‍ കുട്ടികളും, യുവജനങ്ങളും പ്രത്യേകം പാരിതോഷികങ്ങള്‍ നല്‍കി അച്ചനെ ആദരിച്ചു.

സെന്റ് ജൂഡ് ഇടവകയുടെ വിശേഷാല്‍ പാരിതോഷികമായി കൃതഞ്ജതാഫലകം ട്രഷറര്‍ ഫിലിപ് തോമസ് നല്‍കി. റവ. ഡോ. സജി മുക്കൂട്ട് തന്റെ മറുപടി പ്രസംഗത്തില്‍ വികാരി എന്ന നിലയില്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിനും, കരുതലിനും, പ്രത്യേകിച്ചു സ്‌നേഹോഷ്മളമായ യാത്രയയപ്പിനും പാരിതോഷികങ്ങള്‍ക്കും ഇടവകാസമൂഹത്തിന് നന്ദി അറിയിച്ചു.

1992 ല്‍ വൈദികപട്ടം സ്വീകരിച്ച സജി അച്ചന്‍ കേരളത്തിലെ വിവിധ ഇടവകകളിലെ അജപാലനദൗത്യം പൂര്‍ത്തിയാക്കി 1996 ല്‍ അമേരിക്കയിലെത്തി ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്തു ഇപ്പോള്‍ സ്ഥാനമൊഴിയുന്നത്.


സെ. ജൂഡ് വികാരി, വിശാലഫിലാഡല്‍ഫിയ റീജിയണിലെ 22 ക്രൈസ്തവദേവാലയങ്ങളുടെ സ്‌നേഹകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ രണ്ടുവട്ടം ചെയര്‍മാന്‍, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ചെയര്‍മാന്‍, ഡയറക്ടര്‍, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റല്‍ ചാപ്ലൈന്‍ എന്നിങ്ങനെ ഫിലാഡല്‍ഫിയായിലെ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജി അച്ചന്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിക്കുന്നു.

ഇടവകാംഗംകൂടിയായ ഫാ. ജേക്കബ് ജോണ്‍, മുന്‍ വികാരി റവ. ഫാ. തോമസ് മലയില്‍, റവ. സി. സീറ്റ എന്നിവരുടെ മഹനീയ സാന്നിധ്യം ബലിയര്‍പ്പണത്തിനും, യാത്രയയപ്പുസമ്മേളനത്തിനും ധന്യത പകര്‍ന്നു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. 

പ്രോഗ്രാം കോര്‍ഡിനേറ്ററും, പൊതുസമ്മേളനത്തിന്റെ എം. സി യുമായിരുന്ന ഫിലിപ് (ബിജു) ജോണ്‍ സജി അച്ചന്റെ ഏഴുവര്‍ഷക്കാലത്തെ സേവനങ്ങള്‍ അക്കമിട്ടു പറഞ്ഞു അനുമോദിച്ചു. പാരീഷ് സെക്രട്ടറി ഷൈന്‍ തോമസ് സ്വാഗതവും, എം. സി. എ. പ്രതിനിധി ബിജു പോള്‍ കൃതഞ്ജതയും പറഞ്ഞു.

യാത്രയയപ്പുസമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഫിലിപ് ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments