ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തില്‍ പരാമസിലെ സാടില്‍റിവര്‍ പാര്‍ക്കില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ഓണാഘോഷം വന്‍ വിജയമായി. വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയേന്തിയ തരുണീമണികളുടേയും സാന്നിധ്യത്തില്‍ പ്രൗഢഗംഭീരമായി വേദിയിലേക്ക് ആനയിച്ചു ഓണാഘോഷങ്ങള്‍ക്ക് വര്‍ണശബളമായ തുടക്കം കുറിച്ചു
ഓണഘോഷച്ചടങ്ങുകളുടെ ഭാഗമായി കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജിയോ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഓണസന്ദേശം നല്‍കി സംസാരിച്ചു.
ഫോമാ വിപി പ്രദീപ് നായര്‍, മുന്‍ ട്രഷറര്‍ ഷിനു ജോസഫ്, ആര്‍വിപി ബൈജു വര്‍ഗീസ്, വ്യവസായ പ്രമുഖന്‍ ദിലീപ് വര്‍ഗീസ് , മിത്രാസ് രാജന്‍, മിത്രാസ് ഷിറാസ് , ജെയിംസ് ജോസഫ്, ഡോ ജേക്കബ് തോമസ് , ജോസ് പുന്നൂസ് എന്നിവരുള്‍പ്പെടെ അനേകം വിശിഷ്ട അതിഥികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു .

ഓണാഘോഷത്തിന്റെ ഭാഗമായി ജസ്‌നയും സംഘവും അവതരിപ്പിച്ച തിരുവാതിരകളി അതീവ ഹൃദ്യമായി .പ്രമുഖ ഗായകരായ ജെംസണ്‍ കുര്യാക്കോസ് , റോഷിന്‍ മാമന്‍, ശ്രീദേവി എന്നിവര്‍ തനതായ ശൈലിയില്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി . മാവേലിത്തമ്പുരാനായി അപ്പു പിള്ള തിളങ്ങി
കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സമ്മാനദാനവും ചടങ്ങിന്റെ ഭാഗമായി നിര്‍വഹിച്ചു, മലയാളം സ്കൂള്‍ അക്കാദമി ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എബി തരിയന്‍ എന്നിവര്‍ സംസാരിച്ചു
ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് ബോബി തോമസും, ഹരികുമാര്‍ രാജനും നേതൃത്വം നല്‍കി
ഗൃഹാതുരത്വം വിളിച്ചോതിയ അത്തപൂക്കളത്തിന്റെയും, അലങ്കരിച്ച ഊഞ്ഞാലിന്റെയും വര്‍ണപ്പകിട്ടില്‍ കൊണ്ടാടിയ ഈ ഓണാഘോഷപരിപാടിയില്‍ അജു തരിയന്‍ , മഞ്ജു പുളിക്കല്‍ എന്നിവര്‍ എം സി ചുമതല നിറവേറ്റി .
കേരള സമാജം ഓഫ് ന്യൂജേഴ്‌സി സെക്രട്ടറി നിധീഷ് തോമസ് ഓണാഘോഷച്ചടങ്ങില്‍ സംബന്ധിച്ച എല്ലവര്‍ക്കും നന്ദി പ്രകാശിച്ചു കൊണ്ട് വോട്ട് ഓഫ് താങ്ക്‌സ് നിര്‍വഹിച്ചു.