ജീമോന്‍ റാന്നി
ഫിലഡല്‍ഫിയ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഓസി) പെന്‍സില്‍വാനിയ കേരള ചാപ്റ്റര്‍ എന്ന കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടന എ ഐ സി സിയുടെ നിര്‍ദ്ദേശപ്രകാരവും അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ലയന ക്രമീകരണത്തിന്റെ ഭാഗമായും ഫിലാഡല്‍ഫിയയിലെ ലയന ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്താതിരുന്നതിനാല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളചാപ്റ്റര്‍ എന്ന് പുനര്‍ നാമകരണം ചെയ്തതായി ഔദ്യോഗികമായി ഐ ഓ സി കേരള ചാപ്റ്റര്‍ നാഷണല്‍ പ്രസിഡണ്ട് ലീല മാരേട്ട് ഐ ഓ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡയുടെ അനുമതിയോടെ പ്രഖ്യാപിച്ചു .
ലീലാ മാരേട്ട് 40 അംഗങ്ങള്‍ക്കു ആയുഷ്കാല മെമ്പര്‍ഷിപ് നല്‍കി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു .
ആദ്യ മെമ്പര്‍ഷിപ്പ് അറ്റോര്‍ണിജോസ് കുന്നേല്‍ ലീലാ മാരേട്ടിെന ഏല്പിച്ചു. ലയന സമ്മേളനത്തില്‍ ഐ ഓ സി ദേശീയ വൈസ് പ്രസിഡന്റ്‌പോള്‍ കറുകപ്പള്ളിയും , ഐ ഓ സി കേരള നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോബി ജോര്ജും പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.
പെന്‍സില്‍വാനിയ ഐ ഓ സി കേരള ചാപ്റ്റര്‍ 100 അംഗങ്ങളെ ചേര്‍ക്കുന്ന ബൃഹത്ത് സംരംഭത്തിന് തുടക്കംകുറിച്ചതായി പ്രസിഡന്റ് സന്തോഷ് ഏബ്രഹാമും ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു ഭാരതത്തിന്റെ മതസൗഹാര്‍ദ്ദത കത്ത് സൂക്ഷിക്കുവാനും സാഹോദര്യം നിലനിര്‍ത്തുവാനും കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തിയെങ്കില്‍ മാത്രമേ സാധ്യമാകൂ എന്ന് പ്രസിഡണ്ട് സന്തോഷ് എബ്രഹാം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
പെന്‍സില്‍വാനിയ സംസ്ഥാനത്തുള്ള കോണ്‍ഗ്രസ്അനുഭാവികളായ എല്ലാ പ്രവാസികളെയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വത്തിലേക്ക് സ്വാഗതംചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ് വര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്കും അംഗത്വത്തിനും
ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് എബ്രഹാം 215 605 6914
ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ് 203 482 9123 .
സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി