Thursday, March 13, 2025

HomeAmericaവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി.

അമേരിക്ക സന്ദര്‍ശനത്തിനായി എത്തിയ മന്ത്രി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു കൂട്ടിയ മീറ്റിംഗില്‍ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴായിരുന്നു ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായ ഇന്ത്യയുടെ ഭരണനേട്ടങ്ങളെ പറ്റി വിശദമായി സംസാരിച്ച മന്ത്രി കോവിഡിനെ നേരിടാന്‍ രാജ്യം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ റണ്‍ധീര്‍ ജയ്‌സ്വാള്‍, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വരുണ്‍ ജെഫ് എന്നിവരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ആണ് ഈ ഉന്നത തല മീറ്റിംഗ് സംഘടിപ്പിച്ചത്.

അമേരിക്കയിലുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലില്‍ നിന്നുള്ള വിവിധ സംഘടനകളുടെ കേന്ദ്ര സംഘടനകളെ പ്രതിനിധീകരിച്ച പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘമായിരുന്നു മീറ്റിംഗില്‍ പങ്കെടുത്തവര്‍.

ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ വംശജരുടെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ പ്രതിനിധികളുമായി നിത്യമായി ബന്ധം പുലര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്‍പ്പെടെ നേതൃത്വം നല്കുന്ന കമ്മ്യൂണിറ്റി അഫ്‌യേഴ്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവി എ. കെ വിജയ കൃഷ്ണന്‍ മീറ്റിംഗിന് സാരഥ്യം വഹിച്ചിരുന്നു.

വിസ, ഒ സി ഐ കാര്‍ഡ് ഉള്‍പ്പെടെ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ജോര്‍ജി വര്‍ഗീസ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. കോണ്‍സുലേറ്റ് അധികാരികളുമായി ബന്ധങ്ങള്‍ സുദൃഢമാക്കാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഹാര്‍ദ്ദവമാക്കാനും ഈ ഏറെ മീറ്റിംഗ് ഉപകാരപ്രദമായിരുന്നുവെന്ന് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

ഒ സി ഐ കാര്‍ഡ് നടപടികളില്‍ അടുത്തയിടെ വന്നിട്ടുള്ള മാറ്റങ്ങളെ ഉള്‍പ്പെടുത്തി ഒരു വിശദീകരണ ക്ലാസുകള്‍ നടത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments