ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്‌നാനായ കത്തോലിക്കാ റീജിയണല്‍ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു. ചിക്കാഗോ രൂപത വികാരി ജനറാളും ക്‌നാനായ റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ മിഷന്‍ ടൈംസിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ചെറുപുഷ്പ മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, മിഷന്‍ ലീഗ് റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, ഫാ. ജോസ് ആദോപ്പിള്ളില്‍, ഫാ. ജോസ് തറക്കല്‍, ഫാ. റെനി കട്ടേല്‍, ഫാ. ബിബി തറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മിഷന്‍ ലീഗിന്റെ റീജിയണല്‍ യുണിറ്റ് വിശേഷങ്ങളും അംഗങ്ങളുടെ സാഹിത്യ സൃഷ്ടികളുമാണ് മിഷന്‍ ടൈംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.