Wednesday, July 17, 2024

HomeAmericaപിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

spot_img
spot_img

ജോസ് കാടാപുറം

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എല്‍മോന്റിലുള്ള കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ സെപ്‌റ:25 നു ശനിയാഴ്ച വര്‍ണോജ്വലമായി നടന്നു. ലിന്‍ഡ കോയിത്തറയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ , പ്രെസിഡെന്റ് ഷൈലപോള്‍ , സെക്രട്ടറി ഉഷ ഷാജി , പിറവം സംഗമം രക്ഷാധികാരി റെവ . എപ്പിസ്‌കോപ്പ ഫാ .ചെറിയാന്‍ നീലാങ്കല്‍ എന്നിവര്‍ തിരികൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു .

.25 വര്ഷം പൂര്‍ത്തിയാകുന്ന വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ സംഗമം സ്‌നേഹത്തിന്റെയം ഒത്തുരുമയുടെയും കൂടി ചേരല്‍ ആകുന്നതില്‍ സന്തോഷമുണ്ട് മാത്രമല്ല ഇത്തവണ പുതു തലമുറയുടെ കൂടുതല്‍ പങ്കാളിത്തം പിറവം സംഗമത്തിന് പ്രചോതനം നല്‍കുന്നതായും, ഇക്കൂറി പിറവത്തു നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കാന്‍ തീരുമാനിച്ച തിന്റെ ഫണ്ട് റെയിസിങ് ഈ പിറവം സംഗമത്തോടെ പൂര്‍ത്തിയാകാന്‍ കഴിഞ്ഞതില്‍ ഷൈല പോള്‍ എല്ലാവരോടും നന്ദി പറഞ്ഞു.

.അമേരിക്കയില്‍ ജീവിക്കുന്ന പിറവത്തുള്ള നിവാസികള്‍ ഇപ്പോഴും നാടിനോട് സ്‌നേഹവും മഹിമയും പുലര്‍ത്തുന്നവരാണെന്നു വെ: റവ : ഫാ .ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ പറയുകയുണ്ടായി.

പിറവത്തു എന്തുണ്ട് പരിപാടിയില്‍ പങ്കെടുത്തു മനോഹര്‍ തോമസ് നാടിന്‍റെ സാംസ്കാരിക പൈതൃക മഹിമയെക്കുറിച്ചും , സാഹിത്യ കലാരംഗത്തു അകാലത്തില്‍ നാടിനു നഷ്ടപെട്ട ദേവന്‍ കക്കാട് , പിറവം മേരി ഉള്‍പ്പെടെ പ്രശസ്തരായ നാടക സിനിമ അഭിനേതാക്കളെ ഓര്‍മിപ്പിച്ചു ..നമ്മുടെ നാട്ടിലെ ദേവാലയ ങ്ങള്‍ അനുഗ്രഹ കലവറകളെന്നും ഓര്‍മിപ്പിച്ചു .

പരിപാടികള്‍ക്കിടയില്‍ പിറവം നിവാസിയായ മൂവി സ്റ്റാര്‍ ലാലു അലക്‌സ് , മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ് , മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബ് , കെ.പി സലിം എന്നിവരുടെ വിഡിയോ സന്ദേശ ആശംസകള്‍ സംഗമത്തിന് മാറ്റുകൂട്ടി .

25 വര്ഷം പൂര്‍ത്തിയാക്കിയ സംഗമത്തില്‍ മുമ്പുള്ള പ്രെസിഡന്‍റ്മാരെ ഓരോരുത്തയായി പൊന്നാടയണിച്ചു ഷൈല പോള്‍ ആദരിച്ചു. കൂടാതെ വീട് നിര്‍മാണവുമായി ബന്ധപെട്ടു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയ മെഗാ സ്‌പോണ്‍സര്‍ പോള്‍ തോമസ് ,മറ്റു സ്‌പോണ്‍സര്‍മാരേയും പ്രത്യേകം അഭിനന്ദിച്ചു.

ഐക്യ രാഷ്ട്ര സഭയില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ച എയ്മിലിന്‍ റോസ് തോമസിനെ പിറവം നേറ്റീവ് അസ്സോസിയേഷന്റെ ആദരവ് നല്കി .

അമേരിക്കയില്‍ പുതിയതായി രൂപം കൊണ്ട മലയാളീ പോലീസ് അസോസിയേഷന്‍ പ്രെസിഡെന്റ് തമ്പാന്‍ ജോയ് പിറവം നേറ്റീവ് അസോസിയേഷന്റെ വീട് നിര്‍മാണ പദ്ധതിക്കു അഭിനന്ദനം അറിയിച്ചു.

സില്‍വര്‍ ജൂബിലി സംഗമത്തില്‍ കലാപരികള്‍ സംഗമത്തെ കൂടുതല്‍ വര്‍ണാഭമാക്കി , തിരുവാതിരയും , ഡാന്‍സുകളും മികവ് പുലര്‍ത്തി ,പ്രീണ , സാറ കാടാപുറം ,ഡോ:ഷാരണ്‍ പോള്‍,വീണ മാര്‍ട്ടിന്‍ ,ജെസ്‌ലിന്‍ ടോസിന്‍, അനു റോയ്,നൈനി ബോബി ,ജെയിന്‍ അല്ലന്‍, അനയാ ജോയ് എന്നിവരുടെ ഡാന്‍സുകളും ദാസ് കണ്ണംകുഴിയില്‍ , അല്ലി പൗലോസ് , അനൂപ് ഷെനി എന്നിവരുടെ ഗാനാലാപനം സംഗമം കൂടുതല്‍ ആഘോഷമാക്കി. ഷൈല പോള്‍ (പ്രെസിഡെന്റ്) ,ഉഷാ ഷാജി(സെക്രട്ടറി) ഭാരവാഹികളായി തുടരും .പരിപാടികളുടെ എം. സി. ജിഫി ജിമ്മി തടത്തില്‍ വൈഭവത്തോടെസംഗമ പരിപാടികളെ നിയന്ത്രിച്ചു,, സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments