എ.എസ് ശ്രീകുമാര്‍
ഗുണമേന്മയുള്ള നിര്‍മിതി, മികച്ച ലൊക്കേഷന്‍, വിശ്വാസ്യതയുള്ള ബില്‍ഡര്‍…ഈ മൂന്ന് സവിഷേതകള്‍ ഒത്തിണങ്ങുമ്പോഴാണ് ഒരു നിക്ഷേപം എന്ന നിലയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ മൂല്യം വര്‍ധിക്കുന്നത്. ഇത്തരത്തില്‍ ഉടമകള്‍ക്ക് യഥാ സമയം കൈമാറിയതും നിര്‍മാണത്തിലിരിക്കുന്നതുമായ അധിക മൂല്യമുള്ള പ്രോജക്ടുകളുമായി ഒലിവ് ബില്‍ഡേഴ്‌സ് കേരളത്തിലെ കെട്ടിട നിര്‍മാണ രംഗത്ത് ജൈത്രയാത്ര തുടരുന്നു.
വിശ്വാസ്യതയും നീതിബോധവുമുള്ള ഡോ. പി.വി മത്തായി എന്ന ഒലിവ് തമ്പിച്ചായന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി ഒലിവ് ബില്‍ഡേഴ്‌സ് 39 വര്‍ഷത്തെ ഉപഭോക്തൃ സൗഹൃദ സേവന പാരമ്പര്യവുമായി അത്ഭുതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നു. 2005ല്‍ കുടുംബസമേതം അമേരിക്കയിലെത്തി ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയ ഡോ. പി.വി മത്തായി ഫോമായുടെ തുടക്കം മുതല്‍ സംഘടനയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്.
അമേരിക്കന്‍ മലയാളി എന്ന നിലയില്‍ ഐ.റ്റി ബിസിനസ് നടത്തിയ പാരമ്പര്യവും ഒലിവ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാനായ ഡോ. പി.വി മത്തായിക്കുണ്ട്. ന്യൂജേഴ്സി കേന്ദ്രമാക്കി ‘മില്ലേനിയം കണ്‍സള്‍ട്ടന്റ്സ് ഐ.എന്‍.സി’ എന്ന ഐ.ടി കമ്പനി നടത്തിയിരുന്നു. സിറ്റി ബാങ്ക് ഉള്‍പ്പെടെയുള്ള പ്രശസ്തമായ പ്രസ്ഥാനങ്ങളായിരുന്നു മില്ലേനിയം കണ്‍സള്‍ട്ടന്റ്സിന്റെ ക്ലൈന്റ്സ്.
മഹാരാഷ്ട്രയിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനു ശേഷം കൊല്‍ക്കൊത്തയില്‍ ഒന്നര വര്‍ഷം ജോലി ചെയ്ത പി.വി മത്തായി 1983ല്‍ ഗള്‍ഫ് മോഹവുമായി മുംബൈയിലെത്തി. പക്ഷേ അദ്ദേഹത്തിന് ഗള്‍ഫില്‍ പോകുവാന്‍ സാധിച്ചില്ല. എന്നാല്‍ ഒരു സാധാരണ കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് പ്രവേശിച്ചു. 2004 ജനുവരി 1-ാം തീയതി ഒലിവ് ബില്‍ഡേഴ്‌സ് മുംബൈയില്‍ തങ്ങളുടെ ആദ്യത്തെ വര്‍ക്ക് തുടങ്ങി. അവിടുത്തെ പ്രോജക്ടുകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ഒലിവ് ബില്‍ഡേഴ്‌സ് താമസിയാതെ കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ 39 വര്‍ഷം കൊണ്ട് ഒലിവ് ബില്‍ഡേഴ്‌സ് പകരം വയ്ക്കാനാവാത്ത നിര്‍മ്മിതികള്‍ കൊണ്ട് ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടി. വര്‍ണ പരസ്യങ്ങളുടെ ധാരാളിത്തമില്ലാതെ തന്നെ ഈ പ്രസ്ഥാനത്തിന് ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു. ആ വിശ്വാസത്തിനനുസൃതമായി മികച്ച സേവനമാണ് ഒലിവ് ബില്‍ഡേഴ്‌സ് അവര്‍ക്ക് മടക്കി നല്‍കുന്നത്.
ഒലിവ് മത്തായിയുടെ കൈയില്‍ പൈസ കൊടുത്താല്‍ അത് നഷ്ടപ്പെടില്ലെന്ന് ഏവരും പറയുമെന്ന് തമ്പിച്ചായന്‍ വ്യക്തമാക്കുന്നു. ”ഒരു കാരണവശാലും വിശ്വസ്തത വിട്ട് അനീതി ചെയ്യാന്‍ പാടില്ല. കഠിനാധ്വാനം ചെയ്യുമ്പോള്‍ പണം തനിയെ നമ്മില്‍ വന്നു ചേരും. എന്നാല്‍ പൈസയ്ക്കു വേണ്ടി മാത്രം ജോലി ചെയ്യുന്ന പാരമ്പര്യം ഞങ്ങള്‍ക്കില്ല…” ഡോ. പി.വി മത്തായി പറഞ്ഞു.
പ്രകൃതിയോട് ചേര്‍ന്നുള്ള എക്കോഫ്രണ്ട്‌ലി ഫ്ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളുമാണ് ഒലിവ് ബില്‍ഡേഴ്സിനെ വ്യത്യസ്തമാക്കുന്നത്. മോഹിപ്പിക്കുന്ന എക്സ്റ്റീരിയര്‍, വിസ്മയിപ്പിക്കുന്ന അകത്തളങ്ങള്‍, ഗുണമേന്മയുള്ള നിര്‍മിതി, അസൂയപ്പെടുത്തുന്ന സൗകര്യങ്ങളോടു കൂടിയ ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് ഒലിവ് ബില്‍ഡേഴ്‌സിന്റെ പ്രത്യേകതകള്‍. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ഒലിവ് ബില്‍ഡേഴ്‌സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ വളരെ കുറച്ചേ ചെയ്യുന്നുള്ളു.
ക്രെഡായി അംഗമായ ഒലിവ് ഹോട്ടല്‍ ബിസിനസിലും സജീവമാണ്. എറണാകുളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ‘ഒലിവ് ഡൗണ്‍ ടൗണ്‍’, കാക്കനാട്ടെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ ‘ഒലിവ് ഇവ’, മൂന്നാര്‍ ചിന്നക്കനാലിലെ റിസോര്‍ട്ടായ ‘ഒലിവ് ഗോള്‍ഡന്‍ റിഡ്ജ്’ തുടങ്ങിയവയാണ് ഹോട്ടല്‍ സംരംഭങ്ങള്‍. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ ഒരു ടൗണ്‍ഷിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട്.
എറണാകുളത്തിനടുത്ത് തിരുവാണിയൂര്‍ സ്വാശിയാണ് ഡോ. പി.വി മത്തായി. സാറാക്കുട്ടിയാണ് ഭാര്യ. സിമി മാത്യു, നിമി മാത്യു എന്നിവര്‍ മക്കള്‍. മരുമക്കള്‍: ഡോ. മാത്യു തോമസ്, വര്‍ഗീസ് മാത്യു. മൂന്ന് കൊച്ചുമക്കളുണ്ട്.
ഒലിവ് ബില്‍ഡേഴ്സിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍പ്പിടമില്ലാത്ത 15 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുക വഴി സഹജീവി സ്നേഹവും പ്രകടമാക്കിയ ഒലിവ് ബില്‍ഡേഴ്‌സ് സാരഥി ഡോ. പി.വി മത്തായി ഫോമായുടെ കാന്‍കൂണ്‍ കമ്‌വന്‍ഷന്‍ വേദിയിലുണ്ടാവും. മൂണ്‍ പാലസ് റിസോര്‍ട്ടില്‍ ഒലിവ് ബില്‍ഡേഴ്‌സ് സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ഒലിവ് ബില്‍ഡേഴ്‌സിന്റെ പുതിയ പ്രോജക്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാളില്‍ നിന്ന് ലഭിക്കും.