Friday, November 15, 2024

HomeAmericaആവേശോജ്വലമായ മാഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ചാമ്പ്യന്‍സ്‌

ആവേശോജ്വലമായ മാഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ചാമ്പ്യന്‍സ്‌

spot_img
spot_img

വിനോദ് റാന്നി

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ന്റെ (മാഗ്) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 13 മുതല്‍ 28 വരെ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ വെച്ചു നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ (ബ്ലൂ സ്റ്റാര്‍സ്) ജേതാക്കളായി. ഫൈനല്‍ മത്സരം കാണുവാന്‍ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനല്‍ മത്സരത്തില്‍ ഓരോവര്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റണ്‍ വാരിയേഴ്‌സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവര്‍ റോളിംഗ് ട്രോഫിയില്‍ ബ്ലൂ സ്റ്റാര്‍സ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്‌സ് 161/9 (19.0 overs), വാരിയേഴ്‌സ് 160/7 (20.0 overs).

മാഗ് വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ ടീം, ഹൂസ്റ്റണ്‍ വാരിയേഴ്‌സ്, ഹൂസ്റ്റണ്‍ നൈറ്റ്‌സ്, സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ റെഡ് ടീം, ഹൂസ്റ്റണ്‍ ഡാര്‍ക് ഹോഴ്‌സ്, റോയല്‍ സവാനാ, എസ് സി സി ഹറികെയിന്‍സ്, ഹൂസ്റ്റണ്‍ ബ്ലാസ്റ്റേഴ്‌സ്, ഹൂസ്റ്റണ്‍ ടസ്‌കേഴ്‌സ് എന്നീ 9 ടീമുകള്‍ പങ്കെടുത്തു, ആവേശഭരിതമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ ടീം 4 വിക്കറ്റിന് ഹൂസ്റ്റണ്‍ നൈറ്റ്‌സ് ടീമിനെയും, ഹൂസ്റ്റണ്‍ വാരിയേഴ്‌സ് 84 റണ്‍സിന് സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ റെഡ് ടീമിനെതിരെയും വിജയിച്ച് നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ ഇടം നേടി.

ടൂര്‍ണ്ണമെന്റ് മെഗാ സ്‌പോണ്‍സര്‍ ആരോണ്‍ സാജന്‍ (്വശഷൗ) എം ഐ എച്ച് റിയല്‍റ്റി, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സുബിന്‍ കുമാരന്‍ കിയാന്‍ ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി ആന്‍ഡ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ഡയമണ്ട് സ്‌പോണ്‍സര്‍ ജോണ്‍ ജേക്കബ് (ഷാജി) ബ്രൈറ്റ് ലൈഫ് ഗ്രൂപ്പ്, ഡയമണ്ട് സ്‌പോണ്‍സര്‍ രഞ്ജു രാജ് വിന്‍ഡ്‌സര്‍ ഹോം ലെണ്ടിങ്, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ ഷാജു തോമസ് നെക്‌സ മോര്‍ഗേജ്, രാജന്‍ യോഹന്നാന്‍ & ഫാമിലി, അനില്‍ വര്‍ഗീസ് & ഫാമിലി എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.

വിജയികള്‍ക്കുള്ള മാഗ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും മെഗാ സ്‌പോണ്‍സര്‍ ആരോണ്‍ സാജന്‍, മാഗ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള എന്നിവര്‍ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ടീമിന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സുബിന്‍ കുമാരനും മാഗ് വൈസ് പ്രസിഡന്റ് ഫന്‍സിമോള്‍ പള്ളത്ത്മഠവും ചേര്‍ന്ന് ഹൂസ്റ്റണ്‍ വാരിയേഴ്‌സ് ടീമിന് സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘മാന്‍ ഓഫ് ദാ സീരീസ്’ ട്രോഫിയും ക്യാഷ് അവാര്‍ഡും ഹൂസ്റ്റണ്‍ വാരിയേഴ്‌സ് ടീമിലെ ജിതിന്‍ ടോം (567 പോയിന്റ്) അര്‍ഹനായി. ഫൈനല്‍ മത്സരത്തില്‍ 18 ബോളില്‍ 40 റണ്‍സ് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച സന്തോഷ് മാത്യൂ (സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ) എംവിപി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബെസ്റ്റ് ബൗളര്‍ സുബിന്‍ തോമസ് (സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ), ബെസ്റ്റ് ബാറ്റ്മാനായി ഫൈനല്‍ മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോര്‍ ആയ 88 റണ്‍സ് നേടിയ ഹൂസ്റ്റണ്‍ വാരിയേഴ്‌സ് ടീമിലെ ജിതിന്‍ ടോം, പ്രോമിസിംഗ് പ്ലെയറായി ആദി നായര്‍ (എസ് സി സി ഹറികെയിന്‍സ്) എന്നിവര്‍ അര്‍ഹരായി.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് (8) എടുത്ത കളിക്കാരനുള്ള ട്രോഫിക്ക് ടിറ്റു പോള്‍ (സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ) നേടി. സുബിന്‍ തോമസ്, മിഖായേല്‍ ജോയ്, ടിറ്റു പോള്‍ (സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂ), ഡിനോയ് പൗലോസ് (എസ് സി സി ഹറികെയിന്‍സ്), ജസ്റ്റിന്‍ തോമസ്, രാജീവ് മാധവന്‍ (ഹൂസ്റ്റണ്‍ വാരിയേഴ്‌സ്), ബര്‍ഫിന്‍ ബാബു, ശ്യാംജിത്ത് ജയദേവന്‍ (സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ റെഡ്), എബി എബ്രഹാം (റോയല്‍ സവാനാ), ജക്കോബി മാര്‍ക്കോസ് (ഹൂസ്റ്റണ്‍ നൈറ്റ്‌സ്) എന്നിവര്‍ ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദാ മാച്ച് ട്രോഫികള്‍ കരസ്ഥമാക്കി.

ടൂര്‍ണമെന്റ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച മാഗ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വിനോദ് റാന്നി, റെജി കോട്ടയം, ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ്, സൂര്യജിത്ത് സുഭാഷിതന്‍, ജോജി ജോസഫ്, അനിത് ഫിലിപ്പ് എന്നിവരടങ്ങിയ ടൂര്‍ണമെന്റ് കമ്മറ്റി അംഗങ്ങള്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു.

സമാപന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് പ്രോ ടെം മേയര്‍ കെന്‍ മാത്യൂ മുഖ്യാഥിതിയായിരുന്നു. മാഗ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള, വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തുമഠം, ജോയിന്‍ ട്രഷാര്‍ ജോസ് ജോണ്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആന്‍ഡ്രൂസ് ജേക്കബ്, സൈമണ്‍ എളങ്കയില്‍, സൂര്യജിത്ത് സുഭാഷിതന്‍, മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും മാഗ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വിനോദ് റാന്നി നന്ദി അറിയിച്ചു.

ടൂര്‍ണമെന്റിന്റെ ലൈവ് ദൃശ്യങ്ങള്‍ സംപ്രേക്ഷേണം ജോജി ജോസഫും, വീഡിയോ ഫോട്ടോ കവറേജ് ടൂര്‍ണമെന്റിന് ഉടനീളം ശ്യാംജിത്ത് ജയദേവനും അരുണ്‍ തോമസും ചേര്‍ന്നാണ് നല്‍കിയത്. ടൂര്‍ണമെന്റ് അമ്പയര്‍മാരായി ഡെവാന്‍, ഡൊണാള്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments