കല ന്യൂസ് ടീം
ഫിലഡല്‍ഫിയ: ദുരന്തത്തിലും ദുരിതത്തിലുപ്പെട്ടവര്‍ക്ക് യഥാസമയം സഹായമെത്തിക്കുവാന്‍ സധൈര്യം മുന്നിട്ടിറങ്ങുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രസ്താവിച്ചു.
കല സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന കളരിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2018-ലെ മഹാപ്രളയകാലത്ത് തന്റെ മണ്ഡലമായ ഇടുക്കിയിലുള്‍പ്പെടെ കലാ മലയാളി അസോസിയേഷന്‍ ചെയ്ത സേവനങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
ഇക്കഴിഞ്ഞ ഫോമ ഇലക്ഷനില്‍ വിജയികളായ ജോയിന്റ് സെക്രട്ടറി ഡോ.ജയ്മോള്‍ ശ്രീധര്‍, ഞഢജ ജോജോ കോട്ടൂര്‍, നാഷ്ണല്‍ കമ്മിറ്റി അംഗം ശാലു പുന്നൂസ് എന്നിവരെ കലയുടെ പേരില്‍ ബൊക്കേ നല്‍കി മന്ത്രി അനുമോദിച്ചു. ഇത്തവണത്തെ പെരുമഴക്കാലത്ത് മികച്ച ഡാം മാനേജ്മെന്റ് വഴി പ്രളയത്തിന്റെ കാഠിന്യം കുറക്കുവാന്‍ എടുത്ത നടപടികളെ മന്ത്രി റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ തെരുവുനായ പ്രശ്നം പരിഹരിക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സിബിച്ചന്‍ മുക്കാടന്‍, ജോര്‍ജ് നടവയല്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് സമര്‍പ്പിച്ചു. പ്രസിഡന്റ് ജോജോ കോട്ടൂര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കലയ്ക്കും സാഹിത്യത്തിനും കല ചെയ്തു വരുന്ന സേവനങ്ങളെക്കുറിച്ചും കലയുടെ ബോധവല്‍ക്കരണ ജീവകാരുണ്യ സംരംഭങ്ങളെപ്പറ്റിയും കലയുടെ മുതിര്‍ന്ന നേതാവും മുന്‍ ഫോമാ പ്രസിഡന്റുമായ ജോര്‍ജ് മാത്യൂ സി.പി.എ. വിശദീകരിച്ചു.
മാപ്പ് മുന്‍ പ്രസിഡന്റ് സാബു സക്കറിയ, ഡോ.ജയ്മോള്‍ ശ്രീധര്‍, ശാലു പുന്നൂസ്, ജോസ് ആറ്റുപുറം, ജോര്‍ജ് നടവയല്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുജിത് ശ്രീധര്‍, ട്രഷറര്‍ ഷാജി മിറ്റത്താനി എന്നിവര്‍ യോഗ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചു. ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ എം.സി. ആയിരുന്നു. ശ്രീ.ഷാജി മിറ്റത്താനിയുടെ കൃതജ്ഞതാ പ്രകാശനത്തിലൂടെ യോഗം സമാപിച്ചു.