സതീശന്‍ നായര്‍
ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും പതിവുപോലെ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സെപ്തംബര്‍ 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ വിവിധ കലാപരിപാടികള്‍, ചെണ്ടമേളം,അത്തപ്പൂവിടില്‍ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടു കൂടി ആഘോഷിക്കുന്നതാണ്.
ഓണാഘോഷത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓണാഘോഷത്തില്‍ പങ്കുചേരുവാനും, മറ്റു വിവരങ്ങള്‍ക്കും അരവിന്ദ് പിള്ള (847-769-0519).