ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ)
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച വൈകിട്ട് ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 പോട്ടര്‍ റോഡ്, ഡസ്‌പ്ലെയന്‍സ്) വച്ച് നടത്തപ്പെടുന്നു.
യുവജനങ്ങള്‍ക്കായി ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ യൂത്ത് കണ്‍വന്‍ഷന് ഹോളി ഫാമിലി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് നേതൃത്വം നല്‍കും.
തുടര്‍ന്ന് 6 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് മഹാരാഷ്ട്രയിലെ കല്യാണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നിന്നുമുള്ള അനുഗ്രഹീത വചന പ്രഭാഷകന്‍ റവ.ഫാ. റ്റി.എ ദാനിയേല്‍ നേതൃത്വം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷീകരണത്തിനും പ്രാധാന്യം നല്‍കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകളില്‍ ഒന്നാണ് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍.
റവ. ജോ വര്‍ഗീസ് മലയില്‍ ചെയര്‍മാനായും, മാത്യു മാപ്ലേട്ട് കണ്‍വീനറായും നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
റവ.എബി എം. തോമസ് തരകന്‍ (എക്യൂ. പ്രസിഡന്റ്), റവ. ഫാ. തോമസ് മാത്യു (വൈസ് പ്രസിഡന്റ്), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ഡെല്‍സി മാത്യു (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് മോളയില്‍ (ജോയിന്റ് ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.
കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. എബി എം. തോമസ് തരകന്‍ (847 321 5464), പ്രേംജിത്ത് വില്യം (847 962 1893), റവ. ജോ വര്‍ഗീസ് മലയില്‍ (224 848 9678), മാത്യു മാപ്ലേട്ട് (847 208 8508).