Monday, December 23, 2024

HomeAmerica`അപ്പന്‍ കലിപ്പിലാണ് ട്ടോ' അറ്റ്ലാൻറ്റാ സിനിമ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം ശ്രദ്ധേയേമാകുന്നു ..

`അപ്പന്‍ കലിപ്പിലാണ് ട്ടോ’ അറ്റ്ലാൻറ്റാ സിനിമ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം ശ്രദ്ധേയേമാകുന്നു ..

spot_img
spot_img

ലെജൻഡ് ഓഫ് സുരയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമേരിക്കൻ മലയാളികളുടെ സംരംഭമായ അറ്റ്ലാൻറ്റാ സിനിമ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. അപ്പന്‍ കലിപ്പിലാണ് ട്ടോ ‘ എന്ന പേരിലാണ് ചിത്രത്തിന്റെ പേര്. അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ രഹസകരമായ മുഹൂര്‍ത്തമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹ ആലോചനയും അതേ തുടര്‍ന്നുള്ള രസകരമായ സംഭാഷണങ്ങളും വാക്പോരുമൊക്കെ രസകരമായി പകര്‍ത്തിയിരിക്കുന്നു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം.

തരുണ്‍ ജോജി സംവിധാനം ചെയ്ത ഹൃസ്വചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്യാംകൃഷ്ണയാണ്. മീര സായികുമാര്‍, സതീഷ്മേനോന്‍, ജീന വീരക്കുട്ടി, അഖില്‍ സാം വിജയ്, മഹി നായര്‍, ഷിനുരാജ് രാജന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. അഖില്‍ സാം വിജയ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജോസ്‌കുട്ടി വലിയകല്ലുങ്ങൽ , സതീഷ് മേനോൻ , മീര സായികുമാർ,പ്രവ്യ പ്രഭാകരൻ , മഹി നായർ,ജീന വീരാകുട്ടി , അർജുൻ രഞ്ജിത് ,ദേവിക മേനോൻ, സുജിത് സണ്ണി എന്നിവരും അഭിനയിച്ചു.

ഗബ്രിയേല്‍ ക്രൂസ് അസോസിയേറ്റ് പ്രോഡ്യൂസറും സ്ക്രിപ്റ്റ് സനിദ് സലീമുമാണ്. ഗബ്രിയേല്‍ ക്രൂസ് തന്നെയാണ് ക്യാമറ. അക്ഷയ് എം.ജെ, അപ്പുജോണ്‍, സച്ചിന്‍റാം, ഉണ്ണി കെ വല്ലത്ത്, കാതറിന്‍ ക്രൂസ്, ആന്റണി ക്രൂസ്, സജീവ് സേതു, ജസ്റ്റിന്‍ കോണ്‍, ജോഷ്വ പത്രോസ്, സാറാ ഗ്രേസ് ജേക്കബ്, വിവേക് വിശ്വനാഥ്, ജസ്റ്റിന്‍ ജോസഫ്, ആന്റലിന്‍ സ്റ്റാൻലി, വിവേക് എം.വി, ശ്രീഹരി, ജോഷി ജേക്കബ്, സുജിത് സണ്ണി എന്നിവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍. യൂട്യൂബില്‍ ചിത്രം റീലീസ് ചെയ്തുകഴിഞ്ഞു. ആദ്യ മണിക്കൂറുകളില്‍ തന്നെ നിരവധി പേരാണ് ചിത്രം കണ്ടത്.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു .
https://youtu.be/9g8Q_tTZJ5U

വാർത്ത: അഖിൽ സാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments