Wednesday, January 15, 2025

HomeAmericaഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു

ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു

spot_img
spot_img

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: റിട്ടയര്‍മെന്റ് ജീവിതം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവര്‍ക്കും, വിദേശത്തു ആയിട്ടുള്ള കുട്ടികളില്‍ നിന്നും കൊച്ചുമക്കളില്‍നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക വേണ്ടി കൊട്ടാരക്കരയിലും പരിസരത്തും ഉള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തില്‍ വിരമിക്കല്‍ ജീവിതം ഉല്ലാസ പ്രദമാക്കുവാന്‍ ഏദന്‍സ് ട്രസ്റ്റ് ഒരുക്കുന്ന വില്ലകളുടെ ഉല്‍ഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാല ഗോപാല്‍ ഉല്‍ഘാടനം ചെയ്തു (ഓണ്‍ലൈനില്‍ കൂടി)ബഹു. കൊടികുന്നില്‍ സുരേഷ്. എം. പി താക്കോല്‍ ദാനം നല്‍കി ഉല്‍ഘാടനം ചെയ്തു. 

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ കൊട്ടാരക്കര- പുനലൂര്‍ ഭദ്രസനാധിപന്‍ ഡോക്ടര്‍ യുഹാനോന്‍മാര്‍ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവര്‍ഗീസ് റുമ്പാന്‍, അഡ്വ. ഐഷ പോറ്റി (എക്‌സ് എം. എല്‍. എ )പഞ്ചായത്ത് പ്രസിഡന്റ് വി. കെ ജ്യോതി, പഞ്ചായത്ത് മെമ്പര്‍ സന്തോഷകുമാര്‍ ജി ജോസ് കല യപുരം, അഡ്വ അലക്‌സ് മാത്യു, അഡ്വ ശിവശങ്കര പിള്ള അഡ്വ തുളസിധരന്‍ പിള്ള, വി. എല്‍ ജോര്‍ജ് കുട്ടി (പി ആര്‍ ഓ പമ്പ ഫിലാഡല്‍ഫിയ), എല്‍. തങ്കച്ചന്‍, റെജിമോന്‍ വര്‍ഗീസ്, ജോണ്‍ തോമസ്, ബിജു ജോണ്‍ (ഫോക്കാനാ ട്രഷറിര്‍ )എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് അച്ഛന്‍ കുഞ്ഞു അധ്യക്ഷന്‍ ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments