Saturday, September 7, 2024

HomeAmericaപ്രസിഡന്റായാല്‍ എച്ച്‌ വണ്‍ ബി വിസ അവസാനിപ്പിക്കും: വിവേക് രാമസ്വാമി

പ്രസിഡന്റായാല്‍ എച്ച്‌ വണ്‍ ബി വിസ അവസാനിപ്പിക്കും: വിവേക് രാമസ്വാമി

spot_img
spot_img

വാഷിങ്ടണ്‍: താൻ പ്രസിഡന്റായാല്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ പൗരൻമാര്‍ക്ക് യു.എസ് കമ്ബനികളില്‍ ജോലി ചെയ്യാൻ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച്‌ വണ്‍ ബി വിസ സമ്ബ്രദായം അവസാനിപ്പിക്കുമെന്ന് റിപ്പബ്ലിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി.

ഇന്ത്യൻ വംശജൻ കൂടിയാണ് 38കാരനായ വിവേക് രാമസ്വാമി.

ലോട്ടറി സമ്ബ്രദായമാണ് എച്ച്‌ വണ്‍ ബി വിസയെന്നും ഇതിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും രാമസ്വാമി വാദിച്ചു. എച്ച്‌ വണ്‍ ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും വിവേക് രാമസ്വാമി ആരോപിച്ചു. എച്ച്‌ വണ്‍ ബി വിസയുടെ ഉപയോക്താക്കളില്‍ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്.

വിവേക് രാമസ്വാമിയുടെ മുന്‍ കമ്ബനിയായ റോവന്റ് മുന്‍ കമ്ബനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്ബ്രദായം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 65,000 എച്ച്‌ വണ്‍ ബി വിസയാണ് യു.എസ് അനുവദിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments