ഡാളസ്: ഗാർലാൻഡ് സിറ്റിയിലുള്ള ഏവർക്കും പ്രിയംകരനായ ഷിബു സാമുവേൽ 2025 ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കും.
മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം സെപ്റ്റംബർ 15 ഞയറാഴ്ച്ച 4 മണിക്ക് ഓദ്യോഗികമായ പ്രഖ്യാപനം നടത്തും.
അമേരിക്കയിൽ കഴിഞ്ഞ 30 വർഷക്കാലം ഓർഡിനേറ്റഡ് ബിഷപ്പ്, കൗൺസിലോർ,എഴുത്തുകാരൻ, മികച്ച കൺവെൻഷൺ പ്രാസംഗികൻ തുടങ്ങിയ നിലയിൽ പ്രവർത്തിക്കയും കൂടാതെ ഇന്റർനാഷണൽ തലത്തിൽ ഏഷ്യൻ മിഷനറി, നാഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ ഓഫ് നേപ്പാൾ, യു .പി.ഡി സൗത്ത് ഏഷ്യ റീജിയൻ കോഓർഡിനേറ്റർ തുടങ്ങിയ നിലയിൽ പ്രശംസനീയമായ പ്രവർത്തനം നടത്തി വരുന്നു
കഴിഞ്ഞ 12 വർഷക്കാലമായി ഗാർലാൻഡ് സിറ്റിക്കുവേണ്ടി വിവിധ തരത്തിലുള്ള സേവനങ്ങൾ ചെയ്തു ഗാലൻഡ് സിറ്റി യോടുള്ള തന്റെ സമർപ്പണം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിറ്റി മൾട്ടി കൾച്ചറൽ കമ്മീഷൻ,ഗാർലാൻഡ് യൂത്ത് ലീഡര്ഷിപ് കമ്മറ്റി, ഗാർലാൻഡ് ഇൻവൈറൻമെൻറ്റൽ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് മെമ്പർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു,
ഗാർലണ്ടിൽ കുടുംബമായി താമസിച്ചു വരുന്ന ഷിബുവിന്റെ ഭാര്യ സൂസൻ ഷിബു നഴ്സിംഗ് രംഗത്തു പ്രശസ്തമായ സേവനം ചെയ്‌ത് വരുന്നു.
മക്കൾ അലെൻ ഷിബു & എൻജെല എന്നിവർ, മരുമകൾ: കൃപാ അലെൻ
(വാർത്ത: എബി മക്കപ്പുഴ )