സിജോയ് പറപ്പള്ളില്‍
സാന്‍ഹോസ (കാലിഫോര്‍ണിയ): സാന്‍ഹോസേ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന് തുടക്കമായി. മിഷന്‍ലീഗ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഇടവക തല ഉദ്ഘാടനം ഫൊറോന വികാരി ഫാ. സജി പിണര്‍ക്കയില്‍ നിര്‍വഹിച്ചു.
കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ശേഷം മിഷന്‍ ലീഗിനെ ക്കുറിച്ച് ക്ലാസ്സ് എടുക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഓര്‍ഗനൈയിസേഴ്‌സ് ആയി അനു വേലികട്ടേല്‍, ശിതല്‍ മരവെട്ടികൂട്ടത്തില്‍, റോബിന്‍ ഇലഞ്ഞിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്‍റ് ആയി ജൊവാന്‍ നടക്കുഴക്കല്‍, വൈസ് പ്രസിഡന്‍റ് ജോസഫ് പുതിയാടന്‍, സെക്രട്ടറി ഫിലിപ്പ് വേലുകിഴക്കേതില്‍, ജോയിന്റ് സെക്രട്ടറി സാറാ വേലുകിഴക്കേതില്‍ എന്നിവരെ തിരഞ്ഞെടുത്ത് കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു.

