Saturday, February 22, 2025

HomeAmericaനൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

spot_img
spot_img

ഡോ. ബോബി വര്‍ഗീസ്

ന്യൂയോര്‍ക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നേഴ്സ് അസോസിയേഷനുകളുടെ മാതൃ സംഘടനയായ നൈനയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത്തെ ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫെറെൻസും ഒക്ടോബർ 29, 30 തീയതികളിൽ ന്യൂയോർക്ക് ലഗ്വാർഡിയ മാറിയറ്റ് ഹോട്ടലിൽ വെച്ച് നടത്തപ്പെടും. കാലിഫോർണിയ മുതൽ ന്യൂയോർക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം ഇന്ത്യൻ നഴ്സുമാർ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്വാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ലിഡിയ അൽബുഖുർകി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്സുമാർക്ക് തുല്യതക്കായുള്ള മുന്നേറ്റത്തിനു പ്രാപകമായ കഴിവ്‌ വികസിപ്പിക്കുക എന്ന പ്രതിപാദ്യവിഷയതിലൂന്നിയുള്ള സെമിനാറുകളിൽ നോർത് വെൽ ഹെൽത്ത് നഴ്സിംഗ് റീസെർച് വൈസ് പ്രസിഡന്റായ ഡോ. ലില്ലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നഴ്സിംഗ് മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഇരുപത്തഞ്ചോളം വിദഗ്‌ദ്ധർ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. നൈന വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ് , നൈന അഡ്വാൻസ്ഡ് പ്രാക്ടീസ് മേധാവിയും, ന്യൂയോർക് ഇന്ത്യൻ നഴ്സസ് അധ്യക്ഷയുമായ ഡോ. അന്നാ ജോർജ് എന്നിവരാണ് കോൺഫെറെൻസിന്റെ മുഖ്യ സംഘാടകർ.

ഇന്ത്യയിൽ നിന്ന് കുടിയേറിയതും ഇന്ത്യൻ പാരമ്പര്യമുള്ള അമേരിക്കയിൽ ജനിച്ചു വളർന്നതുമായ നഴ്സുമാരുടെ ഉന്നമനത്തിനു വേണ്ടി ആഘോരാത്രം പ്രവർത്തിക്കുന്ന നൈന കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജൈത്രയാത്ര തുടരുന്നു. കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കുവാനുള്ള പ്രവർത്തിനത്തിൽ കഴിഞ്ഞ ഒന്നരവർഷകാലം വ്യാപൃതരായ അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാർ വളരെ ഉത്സാഹത്തോടും ഉന്മേഷത്തോടുകൂടെയാണ് നൈനയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുവാൻ ന്യൂയോർക്കിൽ എത്തിച്ചേരുന്നത്.

ഒക്ടോബർ 29 സന്ധ്യക്ക്‌ ലഗ് വാർഡിയ മാരിയേറ്റിൽ വെച്ച് നടക്കുന്ന ഗാലനെറ്റിൽ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിന്നും അനേകം വിശിഷ്ടതിഥികൾ പങ്കെടുക്കും. തദവസരത്തിൽ ഇന്ത്യൻ കോൺസുലാർ ഫോർ കമ്മ്യൂണിറ്റി അഫയർസ് എ. കെ വിജയകൃഷ്ണൻ നൈനയുടെ പതിഞ്ചാം വർഷീക സൗവെനീർ പ്രകാശനം ചെയ്യും . തുടർന്ന് നൈന-ഡെയ്സി അവാർഡ് ദാന ചടങ്ങിൽ ഡെയ്സി പ്രസിഡന്റ് ബോണി ബാൺസ് മുഖ്യതിഥിയായി പങ്കെടുക്കും. ന്യൂയോർക്‌ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന കലാപരിപാടികൾക്കായുള്ള ഒരുക്കങ്ങൾ നന്നുവരികയാണെന്നു മുഖ്യസംഘടകരായ ഡോ. അന്നാ ജോർജ്‌ , ഡോ. സോളിമോൾ കുരുവിള, ജെസ്സി ജെയിംസ്, ലൈസി അലക്സ് , ഡോളമ്മ പണിക്കർ, ഏലിയാമ്മ മാത്യു എന്നിവർ അറിയിച്ചു .

തുടർന്ന് നടത്തപെടുന്ന എഡ്യൂക്കേഷണൽ സെമിനാർ ഒരുക്കങ്ങൾ പൂർത്തിയായതായി നൈന എഡ്യൂക്കേഷൻ ചെയർ സാന്ദ്ര ഇമ്മാനുവേൽ അറിയിച്ചു. അമേരിക്കൻ നഴ്സിംഗ് ക്രെഡിഷ്യലിംഗ് അംഗീകാരമുള്ള 9.25 മണിക്കൂർ ക്ലാസുകൾ നഴ്സുമാർക്കായി സജ്ജീകരിക്കുന്നതിനപ്പുറം കോൺഫെറെൻസിൽ പങ്കെടുക്കുന്നരുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ മുൻനിർത്തി അതിനന്യൂനത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യൂണിവേഴ്സിറ്റികളുമായി നേരിട്ടു ഉപദേശം ലഭിക്കുവാനുള്ള അവസരമുണ്ടെന്നു നൈന എക്സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ട് അക്കാമ്മ കല്ലേൽ, സെക്രട്ടറി സുജ തോമസ്, ട്രെഷറർ താര ഷാജൻ എന്നിവർ സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.


ഈ കോൺഫെറെൻസിലേക്കു രജിസ്റ്റർ ചെയുവാൻ ഇനിയും അവസരമുണ്ട്. മറ്റു വിവരങ്ങൾക്ക് www.nainausa.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments