Thursday, October 24, 2024

HomeSportsകെനിയയുടെ ലോക താരം അഗ്‌നസ് ടിറോപിനെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

കെനിയയുടെ ലോക താരം അഗ്‌നസ് ടിറോപിനെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

spot_img
spot_img

നൈറോബി: കെനിയയുടെ ദീര്‍ഘദൂര ഓട്ട താരം അഗ്‌നസ് ടിറോപ് സ്വവസതിയില്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ഭര്‍ത്താവ് ഇമ്മാനുവല്‍ റോടിച്ചിനെ അറസ്റ്റ് ചെയ്തു. ടോക്യോ ഒളിമ്പിക്‌സില്‍ 5,000 മീറ്റര്‍ ഓട്ടത്തില്‍ കെനിയന്‍ ജഴ്‌സിയിലിറങ്ങി താരം നാലാമതെത്തിയിരുന്നു.

വനിതകള്‍ക്കായുള്ള 10 കിലോമീറ്റര്‍ മത്സരത്തില്‍ ലോക റെക്കോഡ് ഭേദിച്ച പ്രകടനവുമായി അഗ്‌നസ് മുന്നില്‍നിന്നത് കഴിഞ്ഞ മാസമാണ്. അതിന്റെ ആഘോഷമൊടുങ്ങുംമുമ്പാണ് സ്വന്തം ഭര്‍ത്താവിന്റെ കരങ്ങളാല്‍ മരണംപുല്‍കുന്നത്. വയറ്റിലും കഴുത്തിലും കുത്തേറ്റാണ് മരണം. രാജ്യത്തെ ഞെട്ടിച്ച കൊലപാതക വാര്‍ത്തയറിഞ്ഞതോടെ കെനിയയില്‍ രണ്ടാഴ്ചത്തേക്ക് എല്ലാ അത്‌ലറ്റിക്‌സ് മത്സരങ്ങളും നിര്‍ത്തിവെച്ചു.

2012ലെ ലോക ചാമ്പ്യന്‍ഷിപ് ജൂനിയര്‍ വിഭാഗത്തില്‍ 5,000 മീറ്ററില്‍ വിജയിച്ചാണ് അഗ്‌നസ് ലോക വേദിയിലേക്ക് കാല്‍വെക്കുന്നത്. 2014ലും ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച താരം 2015ല്‍ സീനിയറായും അങ്കം കുറിച്ചു. 2017, 2019 വര്‍ഷങ്ങളില്‍ 10,000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments