Wednesday, July 17, 2024

HomeAmericaസിറിഞ്ചില്‍ വായു നിറച്ച് കുത്തിവെച്ച് നാല് പേര്‍ മരിച്ച സംഭവത്തില്‍ നഴ്സ് കുറ്റക്കാരനെന്ന് ജൂറി

സിറിഞ്ചില്‍ വായു നിറച്ച് കുത്തിവെച്ച് നാല് പേര്‍ മരിച്ച സംഭവത്തില്‍ നഴ്സ് കുറ്റക്കാരനെന്ന് ജൂറി

spot_img
spot_img

പി പി ചെറിയാന്‍

സ്മിത്ത് കൗണ്ടി (ടെക്‌സസ്) : ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ കേസ്സില്‍ ടെയ്ലറില്‍ നിന്നുള്ള നേഴ്‌സ് വില്യം ജോര്‍ജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി ഒക്ടോബര്‍ 19 ചൊവ്വാഴ്ച വിധിച്ചു .

2017- 2018 കാലഘട്ടത്തില്‍ ക്രിസ്റ്റസ് ട്രിനിറ്റി മദര്‍ ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ആയിരുന്നു സംഭവം , ജോണ്‍ ലഫ്രട്ടി, റൊണാള്‍ഡ് ക്ലാര്‍ക്ക്, ക്രിസ്റ്റഫര്‍ ഗ്രീന്‍വെ, ജോസഫ് കലീന എന്നിവരാണ് ന്യുറോളജിക്കല്‍ പ്രോബ്ലം മൂലം മരണപ്പെട്ടത് .

വായു കുത്തിവച്ചതിനെ തുടര്‍ന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തില്‍ കലാശിച്ചത് .

വിചാരണക്കിടയില്‍ ഡോ.വില്യം യാര്‍ബോറോ (ഡാളസിലെ പ്രസിദ്ധ പള്‍മനോളജിസ്‌റ്) എങ്ങനെയാണ് വായു കുത്തിവച്ചാല്‍ രോഗി മരിക്കുകയെന്ന് ജൂറിക്ക് വിശദീകരിച്ചു .

പ്രതിയുടെ അറ്റോര്‍ണി ശക്തമായ വാദമുഖം ഉന്നയിച്ചു , തന്റെ കക്ഷി ഇവരുടെ മരണസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ കാരണമെന്ന് അറ്റോര്‍ണി പറഞ്ഞു .

പ്രോസിക്യൂട്ടര്‍ പറഞ്ഞത് ഡേവിഡ് മാത്രമാണ് നാല് പേരുടെയും മരണത്തിന് ഉത്തരവാദിയെന്നാണ് . ശിക്ഷ കോടതി പിന്നീട് വിധിക്കും .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments