Thursday, October 24, 2024

HomeAmerica15 മില്യന്‍ ഡോളര്‍ വിലയുള്ള പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി

15 മില്യന്‍ ഡോളര്‍ വിലയുള്ള പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി

spot_img
spot_img

പി.പി. ചെറിയാന്‍

ന്യുയോര്‍ക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വില വരുന്ന പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ യുഎസ് അധികൃതരാണ് പുരാവസ്തുക്കള്‍ കൈമാറിയത്.

നാലുമില്യന്‍ ഡോളറോളം വില വരുന്ന നടരാജ വിഗ്രഹം ഉള്‍പ്പെടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യന്‍ അമേരിക്കന്‍ ഡീലര്‍ സുഭാഷ് കപൂറാണ് അനധികൃതമായി ഇവയെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവന്നത്.

മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസും, യുഎസ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഈ ആരോപണം സുഭാഷ് കപൂര്‍ നിഷേധിച്ചു.

സുഭാഷ് കപൂര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജയിലില്‍ വിചാരണ കാത്തുകഴിയുകയാണ്. അമേരിക്കയില്‍ വിചാരണ നടത്തുന്നതിന് ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരുന്നു. 143 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് സുഭാഷ് നടത്തിയിരിക്കുന്നതെന്നും യുഎസ് അധികൃതര്‍ ആരോപിച്ചു. ന്യുയോര്‍ക്കില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്ന വലിയൊരു സ്റ്റോറേജ് സുഭാഷിനുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments