അമ്മു സഖറിയ
അറ്റ്‌ലാന്റാ മെട്രൊ മലയാളി അസ്സോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് പത്തു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. കോവിഡിന്റെ അതിപ്രസരം മൂലം 2021ല്‍ നടത്താനിരുന്ന പത്താം ആനിവേഴ്‌സറി 2022 ആരംഭത്തില്‍ നടത്തുവാനും അതിനോടനുബന്ധിച്ചു ‘അമ്മ’യുടെ എല്ലാമെല്ലാമായ റജി ചെറി യാന്റെ ഓര്‍മ്മക്കായി ഒരു സുവനീര്‍ പ്രസിധീകരിക്കുവാനും സെപ്റ്റംബര്‍ 18 നു ‘അമ്മ’ പ്രസിഡന്റ് ഡൊമിനിക് ചാക്കൊനാലിന്റെ വസതിയില്‍ കൂടിയ എക്‌സിക്യുട്ടിവ്മീറ്റിങ്ങില്‍ തീരുമാനിക്കുകയുണ്ടായി.
അമ്മയുടെ ഇതുവരെയുള്ള കായിക,കലാ ,സാംസ്കാരിക പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും ഇനിയും മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടുംബ ചിത്രങ്ങള്‍, ബിസ്സിനസ്സ് പരസ്യങ്ങള്‍ , കവിത, കഥ , ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രസിധീകരിക്കുന്ന
ഈ സുവനീര്‍ വായനക്കാര്‍ക്കും അമ്മയെസ്‌നേഹിക്കുന്ന എവര്‍ക്കും ഒരുമുതല്‍ക്കൂട്ടായിരിക്കും.
ഇതിന്റെപ്രവര്‍ത്തനങ്ങള്‍ സുഗമമായിമുന്‍പോട്ടു കൊണ്ടുപോകുന്നതിനു നിങ്ങളുടെ ഓരൊരുത്തരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഫണ്ടുശേഖരണത്തിനുംപ്രവര്‍ത്തനത്തിനു മായിമാത്യുവര്‍ഗ്ഗീസ്( ചെയര്‍മാന്‍) ,ഷാനുപ്രകാശ്,ലൂക്കോസ് തരിയന്‍,(വെയ്‌സ് ചെയര്‍സ് ) ജെയിംസ്‌ജോയ് (കണ്‍ വീനര്‍ , ട്രെഷറര്‍) എന്നിവരെയും
എഡിറ്റോരിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ആയി അമ്മു സഖറിയ (ചീഫ് എഡിറ്റര്‍ ) ആനി അനുവേലില്‍ , ജിത്തു വിനോയ്,ജോയിച്ചന്‍ കരിക്കാടന്‍ എന്നിവരെയും തിരഞ്ഞെടുത്തു.