Friday, March 29, 2024

HomeAmericaസെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്ത സെമിനാര്‍

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്ത സെമിനാര്‍

spot_img
spot_img

ജോര്‍ജ് കറുത്തേടത്ത്

അമേരിക്കന്‍ മലങ്കര അതിഭദ്രാസത്തിലെ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും (സതേണ്‍ റീജിയന്‍) സംയുക്ത സെമിനാര്‍ 2021 ഒക്‌ടോബര്‍ 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്നു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ഈ സെമിനാറിന്റെ മുഖ്യ പ്രഭാഷകന്‍ റവ.ഫാ. ഷിജോ കെ. പോള്‍ (വികാരി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സിയാറ്റില്‍) ആയിരിക്കും. സെമിനാറിന്റെ പ്രധാന ചിന്താവിഷയം “നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്- ലൂക്കോസ് 2:49′ എന്നതാണ്.

സെന്റ് മേരീസ് ചര്‍ച്ച് ഡാളസ്, സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമ, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, സെന്റ് ബേസില്‍ ചര്‍ച്ച് ഹൂസ്റ്റണ്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് മെസ്കീറ്റ്, സെന്റ് തോമസ് ചര്‍ച്ച് ഓസ്റ്റിന്‍, സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഡാളസ് എന്നീ ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ റീജിയന്റെ ഈവര്‍ഷത്തെ സെമിനാര്‍ ഹോസ്റ്റ് ചെയ്യുന്നത് സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമയാണ്.

പ്രാരംഭ പ്രാര്‍ത്ഥനയോടെ തുടക്കംകുറിക്കുന്ന സെമിനാറിലേക്ക് വെരി. റവ. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ (വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമ) എവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് വേദവായനയും, ഭക്തിഗാനാലാപനവും നടക്കും. ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ബിസിനസ് മീറ്റിംഗിന് സോണി ജേക്കബ് (റീജിയന്‍ സെക്രട്ടറി മെന്‍സ് ഫെല്ലോഷിപ്പ്), മേഴ്‌സി അലക്‌സ് (റീജിയന്‍ സെക്രട്ടറി സെന്റ് മേരീസ് വിമന്‍സ് ലീഗ്) എന്നിവര്‍ നേതൃത്വം നല്‍കും.

വെരി. റവ. വി,എം തോമസ് കോര്‍എപ്പിസ്‌കോപ്പ (വികാരി ഒക്കലഹോമ ചര്‍ച്ച്), സോണി ജേക്കബ്, മേഴ്‌സി അലക്‌സ് (റീജിയന്‍ സെക്രട്ടറിമാര്‍), അജേഷ് കുര്യന്‍ (കോര്‍ഡിനേറ്റര്‍, ഒക്കലഹോമ ചര്‍ച്ച്) എന്നിവരുടെ നേതൃത്വത്തില്‍ സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

റീജിയന്‍ സെക്രട്ടറിമാരെ കൂടാതെ റവഫാ. അഭിലാഷ് ഏലിയാസ് (വൈസ് പ്രസിഡന്റ് മെന്‍സ് ഫെല്ലോഷിപ്പ്), റവ.ഫാ. പി.സി. കുര്യാക്കോസ് (വൈസ് പ്രസിഡന്റ് വിമന്‍സ് ലീദ്), ജയിംസ് ജോര്‍ജ് (ജനറല്‍ സെക്രട്ടറി മെന്‍സ് ഫെല്ലോഷിപ്പ്), ഷീജാ ഗീവര്‍ഗീസ് (ജനറല്‍ സെക്രട്ടറി വിമന്‍സ് ലീഗ്) എന്നിവരാണ് ഭദ്രാസനാടിസ്ഥാനത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Join: www.tinyurl.com/regionalconference2021

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments