Wednesday, October 23, 2024

HomeAmericaകേരളാ കള്‍ച്ചറല്‍ സെന്റര്‍ ഷിക്കാഗോ ഹെറാള്‍ഡ് ഫിഗരേദോയെ അവാർഡ് നൽകി ആദരിച്ചു

കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഷിക്കാഗോ ഹെറാള്‍ഡ് ഫിഗരേദോയെ അവാർഡ് നൽകി ആദരിച്ചു

spot_img
spot_img

ഷിക്കാഗോ: 1977-ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രഥമ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഹെറാള്‍ഡ് ഫിഗരേദോയ്ക്ക് നല്‍കി ആദരിച്ചു.

ഷിക്കാഗോയിലെ സാമൂഹ്യ, സാമുദായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഹെറാള്‍ഡ് ഫിഗരേദോ നല്‍കിയ നേതൃത്വത്തിനും അത് മൂലം സമൂഹത്തിലുണ്ടായ മാറ്റങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി.

ബാലഗായിക സെറാഫിന്‍ ബിനോയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിന്റെ അധ്യക്ഷ കെ.എ.സി പ്രസിഡന്റ് ഡോ. റോസ് മേരി കോലഞ്ചേരി ആയിരുന്നു. കെ.സി.സി ചെയര്‍മാന്‍ പ്രമോദ് സക്കറിയാസ് സ്വാഗത പ്രസംഗത്തില്‍ എല്ലാ വിശിഷ്ടാതിഥികളേയും പ്രത്യേക ക്ഷണിതാക്കളേയും സ്വാഗതം ചെയ്തു.

ഡോ. റോസ്‌മേരി കോലഞ്ചേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവരെ അനുമോദിക്കേണ്ടതിന്റേയും ആദരിക്കേണ്ടതിന്റേയും ആവശ്യകത എടുത്തുപറഞ്ഞു.

ഡോ. റോയി തോമസ്, ബിജി എടാട്ട് (കൊച്ചിന്‍ ക്ലബ് സെക്രട്ടറി), അനിലാല്‍ ശ്രീനിവാസന്‍ (ലാന സെക്രട്ടറി), ഡോ. പോള്‍ ചെറിയാന്‍, സന്തോഷ് അഗസ്റ്റിന്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ തന്റെ ആശംസാ പ്രസംഗത്തില്‍ ഹെറാള്‍ഡ് ഫിഗരേദോയുടെ ചില പ്രത്യേകതകള്‍ എടുത്തുപറയുകണ്ടായി. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അദ്ദേഹത്തിന്റേതു മാത്രമായ ഒരു പേരാണ് ഹെറാള്‍ഡ് ഫിഗരേദോ. കൊച്ചിയില്‍ നിന്നും വന്ന് കഴിഞ്ഞ 43 വര്‍ഷമായി ഷിക്കാഗോയില്‍ കുടുംബ സമേതം താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ മൂന്ന് സംഘടനകളുടെ പ്രസിഡന്റായി ഒരേ സമയം പ്രവര്‍ത്തിക്കുന്നു. കേരളാ ലാറ്റിന്‍ കാത്തോലിക്‌സ് ഓഫ് ചിക്കാഗോ, അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്, സേക്രട്ട് ഹാര്‍ട്ട് കോളജ് തേവര, കൊച്ചിന്‍ അലുംമ്‌നി അസോസിയേഷന്‍ നോര്‍ത്ത് അമേരിക്ക എന്നിവ.

കൂടാതെ മറ്റുപല അസോസിയേഷനുകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ അവാര്‍ഡ് കെ.എ.സി മുന്‍ പ്രസിഡന്റുമാരായ സിബി പാത്തിക്കല്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ എന്നിവര്‍ ചേര്‍ന്ന് ഹെറാള്‍ഡ് ഫിഗരേദോയ്ക്ക് നല്‍കി.

ഭാര്യ മാര്‍ഗരറ്റ്, മകള്‍ മെല്‍ഫ എന്നിവരോടൊപ്പമാണ് ഫിഗരേദോ അവാര്‍ഡ് സ്വീകരിച്ചത്. അദ്ദേഹം നടത്തിയ മറുപടി പ്രസംഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ, കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നിവയില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞു. കൂടാതെ ഈ അവാര്‍ഡ് തന്റെ ജീവിതത്തില്‍ എന്നും മായാതെ നില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സുഖത്തിലും ദുഖത്തിലും ധൈര്യവും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന പ്രിയ ഭാര്യ മാര്‍ഗരറ്റിനും, ഏകമകള്‍ മെല്‍ഫയ്ക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറഞ്ഞു.

കുരുവിള ഇടുക്കുതറയുടെ സംഗീതം ഏവരേയും ആനന്ദപുളകിതരാക്കി. സെക്രട്ടറി ഡോ. ബിനോയ് ജോര്‍ജ് നന്ദി അര്‍പ്പിച്ച് സംസാരിച്ചു. ഫോട്ടോഗ്രാഫിയും സൗണ്ടും സൈജു & സുനില്‍ കിടങ്ങയില്‍ കൈകാര്യം ചെയ്തു.

രാജു മാധവന്‍, ജെയിംസ് ആലപ്പാട്ട്, മാത്യു ജോസഫ്, ടിന്‍സണ്‍ തോമസ്, ടോമി മത്തായി, ജോസഫ് ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ സല്‍ക്കാര കേറ്ററിംഗ് തയാറാക്കിയ ഡിന്നറോടെ യോഗം പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments