Monday, December 23, 2024

HomeAmericaഐഒസി യൂഎസ്എ കേരള ചാപ്റ്റര്‍, ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷിച്ചു

ഐഒസി യൂഎസ്എ കേരള ചാപ്റ്റര്‍, ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ്എ കേരള, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തില്‍ ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ 152 ആം ജന്‍മദിനം ചിക്കാഗോയുടെ സബര്ബന് സിറ്റിയായ സ്‌കോക്കിയിലുള്ള മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കിലുള്ള ഗാന്ധിയന്‍ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി സമുചിതമായി ആഘോഷിച്ചു .

തദവസരത്തില്‍ ചീഫ് ഗുസ്റ്റായിരുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ലോക മെമ്പാടുമുള്ള ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി മറച്ചുവെന്ന് പ്രസ്താവിച്ചു.

അഹിംസയിലൂന്നി ലോക ചരിത്രത്തിലാദ്യമായി ഒരു നൂതന സമര പാതയിലൂടെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ശക്തി ദുര്‍ഗത്തെ തച്ചുടച്ചുകൊണ്ടു പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു ലക്ഷോപലക്ഷം ഭാരതമക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര ഭൂമിയില്‍, സ്വതന്ത്ര ഭാരത മെന്ന അഭിലാഷം പൂവണിയിച്ച എന്ന് തുടര്‍ന്ന് സംസാരിച്ച ഐഒസി കേരള ചാപ്റ്റര്‍ ചെയര്മാന് തോമസ് മാത്യു പടന്നമാക്കല്‍ പ്രസ്താവിച്ചു.

അര്‍ത്ഥ നഗ്നനായി കര്‍മ്മഭൂമിയില്‍ അടരാടി ജനാതിപത്യം, മതേതരത്ത്വം ,അഹിംസ തുടങ്ങിയ,അനശ്വര ആശയങ്ങളും സമരഭൂമിയിലെ നിശ്ചയധാര്‍ഢ്യവുംകൊണ്ട് ജയിലറകളെ കര്‍മഭൂമിയാക്കിയ അനശ്വര പ്രതിഭയായിരുന്നു മഹ്‌റമാജി.

ഐഒസി ചിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ ,ജനറല്‍ സെക്രട്ടറിയും ചിക്കാഗോ മലയാളി അസോസിയേഷന്റെ അടുത്ത ഭരണ സമിതിയുടെ പ്രസിഡന്റ് എലെക്റ്റുമായ ജോഷി വള്ളികുളം, റിന്‍സി കുര്യന്‍, ജൂബി വള്ളികുളം തുടങ്ങിയവരും ആശംസയര്‍പ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments