ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ മുൻ സെക്രട്ടറി ജോജി ജോസഫ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
2021 ലെ സെക്രട്ടറി ആയിരുന്ന ജോജി ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനാണ്. 2020 ൽ ജോയിന്റ് സെക്രട്ടറിയും ഒപ്പം ഓ ഐ സി സി ഹ്യൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി , വേൾഡ് മലയാളി കൌൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡണ്ട്, ഐ എ പി സി ഹൂസ്റ്റന്റെ ആദ്യ ട്രെഷറർ, സ്റ്റാഫ്‌ഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) സെക്രട്ടറി, സെന്റ് ജോസഫ് സിറോ മലബാർ മുൻ പാരിഷ് കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്വന്തമായി ബിസിനസ് സംരംഭകനായ ജോജി ഒരുനല്ല ഗായകനും ഹ്യൂസ്റ്റൺ സോക്കർ, ബാഡ്മിന്റൺ, ക്രിക്കറ്റ് ടീമുകളിൽ അംഗവുമാണ്.
മാഗിന്റെ പല വികസന പ്രവർത്തനങ്ങളിലും നായകത്വം വഹിച്ചിട്ടുള്ള ജോജി എന്തുകൊണ്ടും മാഗ് പ്രസിഡന്റാകാൻ സർവഥാ യോഗ്യൻതന്നെയാണ് എന്ന് ഇപ്പോഴത്തെ മാഗ് കമ്മറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.