Sunday, September 8, 2024

HomeAmericaബൈഡൻ ഇസ്രയേലിലേക്ക്

ബൈഡൻ ഇസ്രയേലിലേക്ക്

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്.ബുധനാഴ്ച ബൈഡൻ ഇസ്രയേലിലെത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.

ടെല്‍ അവീവിലെത്തുന്ന ബൈഡൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ ഗാസ പിടിച്ചെടുക്കുന്നതിലെ എതിര്‍പ്പ് ബൈഡൻ വ്യക്തമാക്കിയിരുന്നു.

ഇസ്രയേല്‍ വീണ്ടും ഗാസയില്‍ അധിനിവേശം നടത്തുന്നത് വലിയ പിഴവായി മാറാമെന്നായിരുന്നു ബൈഡൻ വ്യക്തമാക്കിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍, അധിനിവേശത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം.

അധിനിവേശത്തില്‍ ഇസ്രയേലിനു പിഴയ്ക്കാം. ഗാസയില്‍ സംഭവിച്ചതു നോക്കൂ. ഹമാസും അതിന്‍റെ ഭീകരതയും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, തെക്കൻ ഇസ്രയേലില്‍ ഹമാസിനെയും വടക്കൻ ഇസ്രയേലില്‍ ഹിസ്ബുള്ളയെയും അമര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഹമാസിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യണം. പക്ഷേ, പലസ്തീൻ അഥോറിറ്റിയും പലസ്തീൻ രാഷ്‌ട്രവും വേണം. ദ്വിരാഷ്‌ട്ര ഫോര്‍മുല ഇസ്രയേല്‍ ഇപ്പോള്‍ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments