Saturday, December 21, 2024

HomeAmericaഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, ആക്രമണത്തിനു മുതിർന്നാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും: മുന്നറിയിപ്പുമായി...

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, ആക്രമണത്തിനു മുതിർന്നാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും: മുന്നറിയിപ്പുമായി യു എസ്

spot_img
spot_img

വാഷിങ്ടൺ ഡി.സി: പശ്ചിമേഷ്യയിൽ ഇസ്രായേൽ കൂടുതൽ രാജ്യങ്ങളെ ആക്രമണത്തിലേക്കും യുദ്ധത്തിലേക്കും വലിച്ചിഴക്കുമ്പോൾ പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അതിന് യു.എസിന്‍റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

‘ഒക്ടോബർ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികൾ തകർക്കേണ്ടത് ആവശ്യകതയാണ്. അതേസമയം, അതിർത്തിക്കിരുവശവുമുള്ള സിവിലിയൻമാർക്ക് സുരക്ഷിതമായി മടങ്ങാനുള്ള നയതന്ത്ര പരിഹാരവും ആവശ്യമാണ്. ഇറാനിൽ നിന്നും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും യു.എസ് പൗരന്മാർക്കും പങ്കാളികൾക്കും സഖ്യകക്ഷികൾക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ പ്രതിരോധിക്കാൻ യു.എസ് തയാറാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആവർത്തിച്ച് പറയുകയാണ്’ -ലോയ്ഡ് ആസ്റ്റിൻ പറഞ്ഞു.

ലബനാനിൽ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിലാണ് അമേരിക്ക പിന്തുണയുമായെത്തിയിരിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായാണ് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞത്. ലബനീസ് അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചിട്ടുണ്ട്.

ഇസ്രായേൽ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തി മേഖലയിൽ ഇസ്രായേൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. ക​ര​യു​ദ്ധം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഇസ്രായേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റ് ആ​വ​ർ​ത്തി​ച്ചതിന് പിന്നാലെയാണ് സൈന്യം ലബനാൻ മേഖലയിലേക്ക് പ്രവേശിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments