ടാമ്പാ: ടാമ്പാ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 2,3 (ശനി, ഞായർ) തീയതികളിൽ ഭക്തിപുരസരം നടത്തപ്പെടുന്നു.യുകെ യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനങ്ങളുടെ. മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സ്റ്റെഫാനോസ് പെരുനാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകും.
നവംബർ 2-ന് അഭിവന്ദ്യ തിരുമേനിക്ക് ആചാരപ്രകാരം സ്വീകരണം നൽകി ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് സന്ധ്യാ നമസ്‌കാരവും, തിരുമേനിയുടെ ധ്യാന പ്രഭാഷണവും ഉണ്ടായിരിക്കും.
നവംബർ 3 ഞായറാഴ്‌ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും, അഭിവന്ദ്യ തിരുമേനിയടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസയും, സ്റ്റൈഹിക വാഴ് വും നടത്തപ്പെടും. 11.30ന് നടത്തപ്പെടുന്ന നേർച്ച വിളമ്പോടുകൂടി പെരുന്നാൾ പരിപാടികൾ സമാപിക്കും.
ഭക്തിനിർഭരമായ ഈ ചടങ്ങ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വിശ്വാസികളോട് ഇടവക വികാരി റവ. ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പ ആഹ്വാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പ (813 838 1756), ടിറ്റോ ജോൺ (സെക്രട്ടറി) 813 405 3777, മനോജ് മാക്‌സ് (ട്രഷറർ) 813 919 9797. aderss 11407 Jefferson Road, Thonotosassa; FL 33592
വാർത്ത : രാജു മൈലപ്ര