വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ നിന്നും ട്രാൻജൻഡർമാരെ ഒഴിവാക്കും. ഇവരെ സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ്അധികാരത്തിലെത്തുക.അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
പുതിയ നിയമം വരികയാണെങ്കിൽ പ്രായം,സേവനകാലയളവ്, ആരോഗ്യം എന്നിവനോക്കാതെ ട്രാൻസ്ജെൻഡർവ്യക്തികൾ സൈന്യത്തിൽനിന്നുപുറത്താക്കപ്പെടും. 15,000 പേരെഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.സൈന്യത്തിലേക്ക് പുതിയ ആളുകളെറിക്രൂട്ട് ചെയ്യാൻ സാധിക്കാത്തസാഹര്യത്തിലാണ് സേവന സന്നദ്ധരായിവന്നവരെ പുറത്താക്കാൻശ്രമിക്കുന്നതെന്ന്വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തെസേവിക്കുന്നതിന് ജെൻഡർ നോക്കേണ്ടകാര്യമുണ്ടോയെന്നും വിമർശകർചോദിക്കുന്നു. എന്നാൽ ഇത്വിവാദമാക്കേണ്ട തീരുമാനമല്ലെന്നുംസൈന്യത്തിന്റെ ആധുനികആവശ്യങ്ങൾക്ക് അനുസൃതമായിപ്രവർത്തിക്കാനാകുന്നില്ലെന്നും ട്രംപ്അനുകൂലികൾ ചൂണ്ടിക്കാട്ടി. ഈസൈനികരുടെ സേവനങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് അവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെ സർവീസിൽനിന്ന്മാറ്റുകയാണ് വേണ്ടതെന്നും അവർപറയുന്നു. ആദ്യ തവണ പ്രസിഡന്റായകാലയളവില് ട്രാൻസ്ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു.