ഹൂസ്റ്റണ്‍: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളൊരുക്കി വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ലിയൂ.എം.സി) ഹൂസ്റ്റണ്‍ പ്രൊവിന്‍സ് താങ്ക്‌സ് ഗിവിങ് ഡിന്നറും ഗ്രാജുവേറ്റുകളെ ആദരിക്കലും നടത്തി ജനശ്രദ്ധയാകര്ഷിച്ചു.
നവംബര്‍ 27 നു ശനിയാഴ്ച വൈകുന്നേരം 6.30 ന് ദേശി റെസ്റ്റോറന്റില്‍ വച്ച് നടന്ന പരിപാടിയില്‍ വര്‍ണശബളിമയാര്‍ന്ന കലാപരിപാടികലും നടത്തപ്പെട്ടു.
ഡബ്ലിയു.എം.സി കുടുംബാംഗങ്ങളുടെ ഈ ഒത്തുചേരല്‍ സംഘടനയുടെ ശക്തമായ പ്രയാണത്തിന് കൂടുതല്‍ ശക്തിയും കരുത്തും വിളിച്ചോതുന്നതായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കൂടുതല്‍ മാറ്റ് പകര്‍ന്നു.
ജനറല്‍ സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ അംഗങ്ങളെ സ്വാഗതം ചെയ്തു സംസാരിച്ചു. തുടര്‍ന്നു പ്രസിഡണ്ട് ജോമോന്‍ ഇടയാടി മുഖ്യ പ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, വൈസ് ചെയര്‍മാന്‍ സന്തോഷ് ഐപ്പ് , വൈസ് പ്രസിഡന്റ്മാരായ തോമസ് മാമ്മന്‍, സജി പുളിമൂട്ടില്‍, സ്റ്റുഡന്റസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീബ റോയ്, ജോയിന്റ് ട്രഷറര്‍ മാത്യു പന്നപ്പാറ, ജോയിന്റ് സെക്രട്ടറി ജോഷി മാത്യു, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
2021ല്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ച 7 ഗ്രാജുവേറ്റുകളെ കമ്മിറ്റി അംഗങ്ങള്‍ മെമെന്റോ നല്‍കി ആദരിച്ചു. പുതിയ ഗ്രാഡുവേറ്റുകള്‍ അവരുടെ ജീവിത്തിലെ മിഷനും വിഷനും കുടുംബാംഗങ്ങളായുമായി പങ്കു വച്ചത് വരും തലമുറയ്ക്ക് വളരെ പ്രചോദനം ഉളവാക്കുന്നതായിരുന്നു.
ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ പരിപാടിയില്‍ വിജയപ്രദമാക്കാന്‍ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന താങ്ക്‌സ്ഗിവിങ് ഡിന്നറോടുകൂടി പരിപാടികള്‍ പര്യവസാനിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി