പി. ശ്രീകുമാര്‍
ഫീനീക്‌സ്: അരിസോണയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ സൗന്ദര്യമത്സരവും ഫാഷന്‍ ഷോയും. രാജാ റാണി എന്ന പേരിലുള്ള സൗന്ദര്യമത്സരം നാലു വിഭാഗങ്ങളിലായിട്ടാണ് നടക്കുക. 16 മുതല്‍ 24 വയസ്സു വരെയുള്ള യുവതികള്‍ക്ക് ‘മിസ് റാണി’, ഇതേപ്രായമുള്ള യുവാക്കള്‍ക്ക് ‘മിസ്റ്റര്‍ രാജ, 25 വയസ്സില്‍ കൂടുതലുള്ള യുവതികള്‍ക്ക് ‘രജപുത്രി’, ദമ്പതികള്‍ക്ക് ‘രാധാമാധവ്’ എന്നിങ്ങനെയാണ് നാലു വിഭാഗങ്ങള്‍.
നിഷ അമ്പാടി( പേജന്റ് ഡയറക്ടര്‍), അഞ്ജന കൃഷ്ണന്‍( പ്രോഗ്രാം കോര്‍ഡിനേറ്റര്‍), മാലിനി നായര്‍( പ്രോഗ്രാം ഡയറക്ടര്‍), ശ്യാം ചന്ദ്രന്‍ ( മെന്റര്‍) രേഖാ നായര്‍ (സ്റ്റെലിംഗ് കോച്ച്)എന്നിവരാണ് സൗന്ദര്യമത്സരത്തിന് നേതൃത്വം നല്‍കുക.
വിനി കര്‍ത്ത, ശ്രീജയ നിഷാന്ത് എന്നിവരാണ് ഫാഷന്‍ ഷോ കോര്‍ഡിനേറ്റര്‍മാര്‍
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്‌സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.