Saturday, October 26, 2024

HomeAmericaബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരാഘോഷം 2022...

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരാഘോഷം 2022 ജനുവരി 2 ന്

spot_img
spot_img

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി . നോര്‍ത്ത് ന്യൂജേഴ്സിയിലെ എക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് നവവത്സരാഘോഷം 2022 ജനുവരി 2ാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30 ന് സൂം വഴി നടത്തപ്പെടും. ചെറി ജോര്‍ജ് ചെറിയാന്‍ ക്രിസ്മസ് നവവത്സര സന്ദേശംനല്‍കും.


വിവിധ ക്രിസ്തീയ വിഭാഗങ്ങളിലെ ഗായകസംഘങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങളാലപിക്കും.

നോര്‍ത്ത് ന്യൂജേഴ്സിയില്‍ കഴിഞ്ഞ 35 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബി.സി.എം. സി ഫെലോഷിപ്പ്. അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ കൂടിയാണ്. ഇതിനോടകം ധാരാളം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ ഫെലോഷിപ്പ് കൈത്താങ്ങലേകിയിട്ടുണ്ട്. സഭാ വ്യത്യാസമില്ലാതെ ഒത്തുചേര്‍ന്ന് മൂന്നര ദശാബ്തം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞുവെന്നതുതന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

ക്രിസ്തുവേശുവില്‍ നാം ഒന്നാണ് എന്ന മഹത്തായ ആശയമാണ് ഇതിനു പിന്നിലെ ചാലക ശക്തി. ലോകവ്യാപകമായി കോവിഡ് മഹാമാരിയുടെയും വിഭാഗിയതയുടെയും വെല്ലുവിളികളെ നേരിടുന്ന ഈ അവസരത്തില്‍ ക്രിസ്മസിന്‍റെ യും നവവത്സരത്തിന്‍റെയും സന്തോഷം സഭാവ്യത്യാസമില്ലാതെ ആഘോഷിക്കുവാനുള്ള അവസരമായി കണക്കെടുത്ത് സൂം വഴി ഓണ്‍ലൈനില്‍ നടക്കുന്ന ഈ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. . മീറ്റിംഗ് ഐഡി. 7398970252, പാസ് കോഡ് മലയാളി

Meeting ID: 7398970252
Pass code: Malayalee
Dial +1 646 558 8656

For more information please contact:
President: Rajan Mathew Modayil (201) 674-7492
Vice President: Sebastian V. Joseph (201) 599-9228
Secretary: Sujith Abraham (201) 496-4636
Treasurer: Mrs. Susan Mathew (201) 207-8942
Asst.Secretary/Treasurer: Moncy Skariah (201) 2946842.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments