Saturday, July 27, 2024

HomeAmericaനന്മയുടെ നേർകാഴ്ചയുമായി ഡബ്ല്യൂ. എം. സി. ചിക്കാഗോ 

നന്മയുടെ നേർകാഴ്ചയുമായി ഡബ്ല്യൂ. എം. സി. ചിക്കാഗോ 

spot_img
spot_img

സ്വന്തം ലേഖകൻ
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിന് അഭിമാന പൂരകമായി പറയുവാൻ കഴിയുന്ന ഒരു പ്രൊവിൻസായി ചിക്കാഗോ പ്രൊവിൻസ് മാറിയതായി ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ചാരിറ്റി ചെയർമാൻ തോമസ് വര്ഗീസ് (വിൽ‌സൺ), അഡ്വൈസറി ചെയർമാൻ പ്രൊഫ. തമ്പി മാത്യു, ബീന ജോർജ്, സാബി കോലേത്, മാത്യൂസ് എബ്രഹാം എന്നിവർ  “ഹോം ഫോർ ഹോംലെസ്സ്” പ്രോജെക്ടിനെ പരാമർശിച്ചുകൊണ്ട് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഡോക്ടർ എം. എസ്. സുനിലുമായിട്ടാണ് വീടുകൾ നിർമിച്ചൂ കൊടുക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കു വീട് നൽകുക വഴി ഭൂമിയിൽ ഒരു സ്വർഗം തന്നെയാണ് വേൾഡ് മലയാളി കൗൺസിൽ തീർക്കുന്നത് എന്ന് അഡ്വൈസറി ചെയർമാനും മുൻ മാർത്തോമാ കോളേജ് പ്രൊഫസറും കൂടി ആയ തമ്പി മാത്യു പറഞ്ഞു.

 പണി തീർത്ത വീടുകൾ: ഒരു വീട്മ ലയാലപ്പുഴ, ഒരു വീട് ഇലവന്തിട്ട, രണ്ടു വീടുകൾ തിരുവില്വാമല (തൃശൂർ ജില്ലാ) , ചെറുതോണി (ഇടുക്കി), ഒരു വീട് പാലക്കാട്ട്, മുതലായ സ്ഥലങ്ങളിൽ  ആറു വീടുകൾ പണി തീർത്തതായും അടുത്ത സമയം നല്കിയത്  തൃശൂരിലുള്ള തിരുവല്ലാ മലയിൽ രണ്ടു വീടുകൾ, ആറാട്ടുപുഴ (പത്തനം തിട്ട ജില്ല) ഒരു വീട് എന്നിങ്ങനെയാണ്  എന്നും ബെഞ്ചമിൻ അറിയിച്ചു.  ചിക്കാഗോ പ്രൊവിൻസ്, ഫിലാഡൽഫിയ പ്രൊവിൻസ്, ഡാളസ് പ്രൊവിൻസ് മുതലായ പ്രൊവിൻസുകളെ ഡോക്ടർ എം. എസ്. സുനിൽ അനുമോദനം അറിയിച്ചു. 

ചിക്കാഗോ പ്രൊവിന്സിന്റെ പിറവി മുതൽ പിച്ച വെച്ച് തുടങ്ങിയപ്പോഴും എന്നും കാരണ ഭൂതരായ വേൾഡ് മലയാളി കൗൺസിൽ നേതാക്കളെ തങ്ങൾക്കു മറക്കുവാൻ കഴിയില്ലെന്നും സുധീർ നമ്പ്യാരെ പോലെയുള്ള നേതാക്കളുടെ തുടർന്നുള്ള നേതൃത്വം തങ്ങൾ ഏക കണ്ഠമായി അംഗീകരിക്കുന്നു എന്നും ചെയർമാൻ മാത്തുക്കുട്ടിയും പ്രസിഡന്റ് ബെഞ്ചമിനും സംയുക്തമായി പറഞ്ഞു.  ചിക്കാഗോ പ്രൊവിൻസ് നന്മയുടെ ഉറവിടമായി മാറുവാൻ ആഗ്രഹിക്കുന്നു എന്നും ഇരു നേതാക്കളും കൂട്ടിച്ചേർത്തു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ള, ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യു, അഡ്വ. ജോർജ് വര്ഗീസ് അമേരിക്ക റീജിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് എൽദോ പീറ്റർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, വൈസ് പ്രസിഡന്റ് മാരായ ജോസ് ആറ്റുപുറം,  ഉഷ ജോർജ്, വൈസ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, മാത്യു വന്ദനത്തു വയലിൽ, അലക്സ് യോഹന്നാൻ അസ്സോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് ഫോറം താര സാജൻ, കൾച്ചറൽ ഫോറം എലിസബത്ത് റെഡിയാർ, പബ്ലിക്  റിലേഷൻസ് ജെയ്സി ജോർജ് എന്നിവരോടൊപ്പം പ്രൊവിൻസ് നേതാക്കളായ, ജോസ് കുരിയൻ, സോമോൻ സഖറിയ, ബിജു തോമസ്, ടിജോ കുരിയൻ, പുന്നൂസ് തോമസ്, സിഞ്ചു തോമസ്, വര്ഗീസ് കയ്യാലക്കകം, മഹേഷ് പിള്ളൈ, സാം മാത്യു, പ്രൊഫ്. ജോയ് പല്ലാട്ടുമഠം, ബിജു തുമ്പിൽ, സോണി തോമസ്, മാത്യു തോമസ്, സ്റ്റാൻലി തോമസ്, പ്രദീപ് മേനോൻ, രാജീവ് ജോർജ്, അലൻ ഫിലിപ്പ്, പോൾ മത്തായി, ഡോക്ടർ എലിസബത്ത് മാമൻ, മുതലായവർ അനുമോദനം അറിയിച്ചു.

എന്നും ചിക്കാഗോ പ്രോൺസിന് തുണയായി നിന്നിയിട്ടുള തോമസ് മാമൻ വൈസ് ചെയർമാൻ , സജി കുരിയൻ വൈസ് പ്രെസിഡെന്റ്, എന്നിവരും അനുമോദനങ്ങൾ അറിയിച്ചു.

അമേരിക്ക റീജിയൻ മുൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം ആശംസ നേർന്നു ഒപ്പം പ്രോജക്ടിന്റെ വിജയത്തിനായി അകമഴിഞ്ഞു സഹായിച്ച അംഗങ്ങളെയും, സ്പോന്സര്മാരെയും നന്ദിയോടെ സ്മരിക്കുവാനും മാത്യൂസ് മറന്നില്ല.. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പ്രകാശിപ്പിച്ചു. ചിക്കാഗോ പ്രൊവിൻസ് സംഘടിപ്പിച്ച കലാ സന്ധ്യ വിജയിപ്പിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തെൻപുരക്കൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments