Saturday, December 21, 2024

HomeAmericaകെ എച്ച് എന്‍ എ കോണ്‍ക്‌ളേവ്: ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും  അഡ്വ പി എസ് ശ്രീധരന്‍...

കെ എച്ച് എന്‍ എ കോണ്‍ക്‌ളേവ്: ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും  അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും.

spot_img
spot_img

പി. ശ്രീകുമാര്‍

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ജനുവരി 28 ന് കേരളത്തില്‍ നടത്തുന്ന ഹിന്ദു കോണ്‍ക്‌ളേവില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ പരിപാടി രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നരം അഞ്ച് മണിക്ക് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടമാണ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള നിര്‍വഹിക്കുക.

 കെ എച്ച് എന്‍ എ ഭാരവാഹികള്‍ നേരിട്ട് രണ്ടു ഗവര്‍ണര്‍മാരേയും ക്ഷണിക്കുകയും ഇരുവരും ക്ഷണം സ്വീകരിക്കുകയും ചെയ്തു. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, സ്വാഗതസംഘം ഭാരവാഹികളായ പി ശ്രീകുമാര്‍, ഗാമ ശ്രീകുമാര്‍, രമേശ് ബാബു എന്നിവരാണ് ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ചത്.
നേതൃ സമ്മേളനം, ബിസിനസ്സ് മീറ്റ്. പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണം, പാവപ്പെട്ട അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ പദ്ധതിയായ അമ്മകൈനീട്ടം വിതരണം, ഹൈന്ദവ ധര്‍മ്മപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്ത്രിമാര്‍, കലാകാരന്മാര്‍, പ്രഭാഷകര്‍ , തുടങ്ങിയവരെ ആദരിക്കല്‍ ആര്‍ഷദര്‍ശന പുരസ്‌ക്കാര വിതരണം എന്നിവ കോണ്‍ക്‌ളേവില്‍ നടക്കും
കുമ്മനം രാജശേഖരന്‍, ജി രാജ്‌മോഹന്‍, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments