Sunday, December 22, 2024

HomeAmericaലീഗ് സിറ്റി മലയാളി കുടുംബകൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30 ന്.

ലീഗ് സിറ്റി മലയാളി കുടുംബകൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30 ന്.

spot_img
spot_img

ജീമോൻ റാന്നി

ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ  വെച്ചു നടത്തപ്പെടും.

നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്.

കേരളശൈലിയിൽ ഒരുക്കിയ കൂറ്റൻ നക്ഷത്രങ്ങൾ, പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് മാത്യു പോൾ, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്.

കൂടാതെ മൊയ്തീൻകുഞ്ഞു, ആൻന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപൻ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദൻ, ഷോണി  ജോസഫ്, സോജൻ പോൾ  എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന നാടൻ തട്ടുകട നാനൂറില്പരം ആളുകൾക്ക് തത്സമയം ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുതകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുക. 

ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജിഷ്യനായ കർട്ട് മില്ലറിന്‍റെ ജാലവിദ്യയും, ലീഗ്സിറ്റിയുടെ സ്വന്തം  ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്ന നൃത്ത, സംഗീത, നാടക പരിപാടികളും ഉൾകൊള്ളിച്ചു ആഘോഷിക്കുവാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനിച്ചു.

ഹ്യൂസ്റ്റൺ-ഗാൽവെസ്‌ടൺ പ്രദേശത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ ആയ അലൻ വർഗ്ഗീസാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. കൂടാതെ ടെക്സസിലെ തന്നെ മുൻനിര മോർഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോർഗേജ്, എബി എബ്രഹാം സഹ സ്പോൺസറുമാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ:

രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051

ബിനീഷ് ജോസഫ് 409-256-0873

സോജൻ ജോർജ് 409-256-9840

ഡോ. രാജ്കുമാർ മേനോൻ 262-744-0452

ബിജോ സെബാസ്റ്റിൻ 409-256-6427

മാത്യു പോൾ 409-454-3472

വിനേഷ് വിശ്വനാഥൻ 228-249-4511

ഷിബു ജോസഫ് 228-249-1819

ഡോ. നജീബ് കുഴിയിൽ 281-428-6487

ഡോ.ജേക്കബ് തെരുവത്ത് 240-426-1845

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments