Sunday, September 8, 2024

HomeAmericaകുണ്ടറ അസോസിയേഷന്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു

കുണ്ടറ അസോസിയേഷന്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു

spot_img
spot_img

മാത്യു വൈരമണ്‍

ഹൂസ്റ്റണ്‍: കുണ്ടറ അസോസിയേഷനിലെ കുടുംബാംഗങ്ങള്‍ പെയര്‍ലാന്റിലുള്ള മാത്യു ജോര്‍ജുകുട്ടിയുടെ ഭവനത്തില്‍ ഒന്നിച്ചുകൂടി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാംഗ്ലൂളില്‍ നിന്നു വന്ന എന്‍.കെ. ഉമ്മന്‍ താങ്ക്‌സ് ഗിവിംഗിന് അനുയോജ്യമായ സന്ദേശം നല്‍കി.

സെക്രട്ടറി മാത്യു വൈരമണ്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. മാത്യു ജോര്‍ജുകുട്ടി സങ്കീര്‍ത്തനം വായിച്ചു. കെ.കെ. ജോണും, ജോണ്‍ ലൂക്കോസും പ്രാര്‍ത്ഥിച്ചു. രാജന്‍ ഡാനിയേല്‍ കൃതജ്ഞത പറഞ്ഞു. 

അസോസിയേഷന്റെ ഭാവി പരിപാടികള്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. അസോസിയേഷനിലുള്ളവര്‍ കുടുംബ സമേതം മീറ്റിംഗില്‍ പങ്കെടുത്തു. യോഗത്തിനുശേഷം താങ്ക്‌സ് ഗിവിംഗ് ഡിന്നറും ഒരുക്കിയിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments