പി.പി. ചെറിയാന്‍
ഷിക്കാഗോ:പാസ്റ്റർ തോമസ് മാത്യു ഡിസംബർ 5 ചൊവ്വാഴ്ച്ച രാവിലെ ഷിക്കാഗോയിൽ അന്തരിച്ചു . ഷിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് (ഐ സി എ ജി) സഭയിലെ സഹ ശ്രുഷകനാണു പാസ്റ്റർ തോമസ് മാത്യു
ആരവലി ട്രൈബൽ മിഷന്റെ സ്ഥാപകൻ കുടിയായ പാസ്റ്റർ തോമസ് മാത്യു അവിടെ നടന്ന കൺവെൻഷനിൽ പങ്കെടുത്ത ശേഷം ചിക്കാഗോയിൽ തിരിച്ചെത്തിയ ഉടനെയാണ് രോഗ ബാധിതനായത്.കഴിഞ്ഞ ചില ആഴ്ചകൾക്ക് മുമ്പ് ശ്വാസ കോശത്തിൽ ഉണ്ടായ നീർവിക്കത്തെ തുടർന്ന് കോണ്ടൽ ഹോസ്പിറ്റലിൽ ഐ സി യു വിലായിരുന്നു
അമേരിക്കയിലായിരുന്നു താമസം എങ്കിലും പാസ്റ്റർ തോമസ് മാത്യുവിന്റെ ഹൃദയം ചെറുപ്പ കാലം അധികം ചിലവഴിച്ച രാജസ്ഥാന് വേണ്ടിയും അവിടുത്തെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടിയും എപ്പോഴും തുടിക്കുമായിരുന്നു.
ഭാര്യ : ശ്രീമതി സാറാമ്മ തോമസ്. മക്കൾ : ബോബി, റൂബി. സഹോദരങ്ങൾ : ജോൺസൺ, ബാബു, കൊച്ചുമോൻ.
കൂടുതൽ വിവരങ്ങൾ പിന്നീട്.