Friday, October 4, 2024

HomeAmericaഅർച്ചന ലിനേഷ് മന്ത്ര ട്രഷറർ

അർച്ചന ലിനേഷ് മന്ത്ര ട്രഷറർ

spot_img
spot_img

മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) 2023-2025 കാലയളവിലെ എക്സ്ക്യൂട്ടീവ് ട്രഷററായി ശ്രീമതി അർച്ചന ലിനേഷിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തതായി ,എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, ഡയറക്ടർ ബോർഡിന്റെയും സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ പ്രഖ്യാപിച്ചു.

നോർത്ത് കരോലിനയിലെ ഷാർലെറ്റിൽ ബാങ്കിങ് സെക്ടറിൽ ഐ ടി ഉദ്യോഗസ്ഥയായ ശ്രീമതി അർച്ചന കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അവിടുത്തെ പ്രവാസി സംഘടനകളിലും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാണ് .

ഷാർലെറ്റിലെ കൈരളി സത്‌സംഗിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തും , ചിന്മയ ഷാർലറ്റ് ഡിവിഷൻ ബാലവിഹാറിന്റെ പ്രവർത്തനങ്ങളിലൂടെയും അർച്ചന ആർജിച്ച പരിചയസമ്പന്നത മന്ത്രക്കു ഒരു മുതൽക്കൂട്ടാകും എന്ന് ശ്രീ ശ്യാം ശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതീയ കലകളെ എന്നും സ്നേഹിച്ചിരുന്ന അർച്ചന എല്ലാ തിരക്കുകൾക്കിടയിലും ഭരതനാട്യം അഭ്യസിക്കാൻ സമയം കണ്ടെത്തുന്നു. കേരളത്തിൽ തിരുവനന്തപുരം ആണ് അർച്ചനയുടെ സ്വദേശം. കൊല്ലം സ്വദേശി ആയ ശ്രീ ലിനേഷ് ആണ് ഭർത്താവ്. ഏക മകൾ അഭിരാമി കോളേജ് വിദ്യാർത്ഥിനിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments