Thursday, November 21, 2024

HomeArt and Cultureപ്രശസ്ത മോഹിനിയാട്ടം വിദഗ്‌ദ്ധ ഡോ. സുനന്ദ നായരെ  'നൃത്യ സേവാ മണി'  പട്ടവും കലാ-സാംസ്കാരിക അവാർഡും...

പ്രശസ്ത മോഹിനിയാട്ടം വിദഗ്‌ദ്ധ ഡോ. സുനന്ദ നായരെ  ‘നൃത്യ സേവാ മണി’  പട്ടവും കലാ-സാംസ്കാരിക അവാർഡും നൽകി ആദരിച്ചു!

spot_img
spot_img

ഭൈരവി ഫൈൻ ആർട്‌സിന്റെ നേതൃത്വത്തിൽ  2023 ഏപ്രിൽ 8-ന് നടന്ന  അമേരിക്കയിലെ ക്ലീവ്‌ലാൻഡ് ത്യാഗരാജ ഫെസ്റ്റിവലില്‍ വെച്ച്‌ പ്രഗത്ഭയായ മോഹിനിയാട്ടം കലകാരി ഡോ. സുനന്ദ നായര്‍ക്ക്  ‘നൃത്യ സേവാ മണി’  പട്ടവും കലാ-സാംസ്കാരിക അവാർഡും സമ്മാനിച്ചു.  

ഇന്ത്യൻ ശാസ്ത്രീയ കലകളിലെ അവരുടെ നീണ്ട വർഷങ്ങളുടെ സ്തുത്യർഹമായ  സേവനത്തിനാണ്‌ മറ്റ് മികച്ച സംഗീത-നൃത്ത കലാകാരന്മാർക്കൊപ്പം അവർക്ക് അവാർഡ് സമ്മാനിച്ചത്.

 ഇന്ത്യയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ശാസ്ത്രീയ സംഗീതോത്സവമാണ്‌ ക്ലീവ്‌ലാൻഡ് ത്യാഗരാജ ഫെസ്റ്റിവൽ.  1978-ൽ ആദ്യമായി ആഘോഷിച്ച ഈ പരിപാടി ഇപ്പോൾ പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന, 5000 പേർ ഉദ്ഘാടന വാരാന്ത്യത്തിൽ എത്തുകയും ചെയ്യുന്ന 12 ദിവസത്തെ ഉത്സവമായി വളരുകയും  ചെയ്തു.

പ്രസിഡണ്ട് ശ്രീ ആർ ബാലസുബ്രമണ്യം,  സഹസ്ഥാപകനും സെക്രട്ടറിയുമായ ശ്രീ. വി വി സുന്ദരം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ആരാധന കമ്മിറ്റിയാണ്‌  ഈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.   2023 ത്യാഗരാജ ഫെസ്റ്റിവലിന്റെ 43-ാം വർഷം ആണ് .

 വേൾഡ് മലയാളി കൗൺസിൽ-അമേരിക്ക, ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ചേര്‍ന്ന്  ഏപ്രിൽ 29ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച എട്ടാമത് ബയനിയല്‍ റീജിയണൽ കോൺഫറൻസ് & എക്സലൻസ് അവാർഡ്സ് (8th Biennial regional conference &` എക്ഷ്കെല്ലെന്കെ awards) പരിപടിയിലും ഡോ. സുനന്ദ നായരെ  ആർട്ട് & കൾച്ചർ അവാർഡ്‌ നൽകി ആദരിച്ചു.

ഇന്നത്തെ തലമുറയിലെ മോഹിനിയാട്ടം നർത്തകരുടെ “Prima Ballerina” എന്നറിയപ്പെടുന്ന ഒരു യഥാർത്ഥ വഴികാട്ടിയെന്ന നിലയില്‍ ഡോ. സുനന്ദ നായരുടെ ഈ കലാരൂപത്തോടുള്ള അഭിനിവേശം അവരെ  ആഗോള തലത്തിൽ നൃത്ത കലയുടെ മുൻനിര വക്താവാകന്‍ പ്രേരിപ്പിച്ചു.

നിരവധി അവാർഡുകൾ നേടിയിട്ടുള്ള അവർ SPARC (Sunanda’s Performing Arts Centre) എന്ന പേരിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ വിജയകരവും പ്രശസ്തവുമായ ഒരു സ്ഥാപനം നടത്തുന്നു

പതിറ്റാണ്ടുകളുടെ മികവും അനുഭവപരിചയവും ഉള്ള അവര്‍ വളരെ പ്രഗല്‍ഭയായ ഒരു നൃത്ത അവതാരകയും ലോകമെമ്പാടുമുള്ള പ്രതിഭാശാലികളായ വിദ്യാർത്ഥികളുടെ ഗുരുവും നൃത്ത സംവിധായകയുമാണ്‌.  

കഴിഞ്ഞ 38 വർഷങ്ങളായി ദേശീയ  അന്തർദേശീയ തലത്തില്‍ അവർ അവതരണത്തിലൂടെയും നൃത്ത സംവിധാനത്തിലൂടെയും പരിശീലനത്തിലൂടെയും മോഹിനിയാട്ടം എന്ന  കലാരൂപത്തിന്റെ സൂക്ഷ്മതകളും പ്രയോഗങ്ങളും  പ്രോത്സാഹിപ്പിച്ചുവരുന്നു,  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments